Friday, September 18, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഡോക്ടറെ കാണാനെത്തിയ...

ഡോക്ടറെ കാണാനെത്തിയ യുവാവ് പോലീസിനെ ആക്രമിച്ചു

കോട്ടയം :  ജില്ലാ ആശുപത്രിയിലെ സൈക്കാട്രി വിഭാഗത്തിൽ ഡോക്ടറെ കാണാനെത്തിയ യുവാവ് പോലീസിനെ ആക്രമിച്ചു. ആശുപത്രി ഒപിയിൽ എത്തിയ യുവാവ് ഡോക്ടറുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും, ശാന്തമാക്കാൻ എത്തിയ  പോലീസിന് നേരെ ആക്രമണം നടത്തുകയായിരുന്നു  എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ആക്രമണത്തിൽ കോട്ടയം എആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫിസർ എഫ്. പ്രവീണിന് വലതു കൈയുടെ ചെറുവിരലിന് പൊട്ടലേറ്റു. മീനടം ആറാണിമറ്റം കോളനി കുഴിയാത്ത കടുപ്പിൽ വീട്ടിൽ സുനീഷ് (36) ആണ് ആക്രമണം നടത്തിയത്. പ്രതി മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്ന ആളാണെന്ന് പോലീസ് പറയുന്നു.

ഇന്ന് രാവിലെ മുതൽ ഇയാൾ ആശുപത്രിയിൽ ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു. തുടർന്ന് സൈക്യാട്രി വിഭാഗത്തിൽ ഡോക്ടറെ കാണാൻ എത്തിയപ്പോഴാണ് ഡോക്ടറുമായി വാക്ക്തർക്കത്തിൽ ഏർപ്പെട്ടത്. ഇയാളെ ഉടൻ തന്നെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

KERALA LOTTERY TODAY RESULT 02/04/2024: Sthree Sakthi Lottery Result SS-409

1st Prize Rs.7,500,000/- (75 Lakhs) SC 161209 (ALAPPUZHA) Consolation Prize Rs.8,000/- SA 161209 SB 161209 SD 161209 SE 161209 SF 161209 SG 161209 SH 161209 SJ 161209...

യുവജനക്ഷേമ ബോർഡ് മണിനാദം നാടൻപാട്ട് മത്സരം

ആലപ്പുഴ : കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ആലപ്പുഴ  ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മണിനാദം നാടൻപാട്ട് മത്സരം സംഘടിപ്പിച്ചു. വെണ്മണി ആറ്റുപുറം കുടുംബ ഹാളിൽ സംഘടിപ്പിച്ച പരിപാടി  കേരള കലാമണ്ഡലം ഭരതനാട്യ...
- Advertisment -

Most Popular

- Advertisement -