Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsലോക പരിസ്ഥിതിദിന...

ലോക പരിസ്ഥിതിദിന വാരാചരണം ജൂൺ 4 മുതൽ

തിരുവല്ല : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹ്യൂമൻ റൈറ്റ്സ് ഒബ്‌സർവേഴ്‌സ് സൊസൈറ്റി (HROS) പത്തനംതിട്ട ജില്ലാ – തിരുവല്ല താലൂക്ക് കമ്മിറ്റികൾ ANAMS-മായി സഹകരിച്ച് ജൂൺ 4 മുതൽ 10 വരെ പരിസ്ഥിതി വാരാചരണം സംഘടിപ്പിക്കുന്നു.​‘ഭൂമിയെ സംരക്ഷിക്കാം, നാളേയ്ക്കായി കൈകോർക്കാം’ എന്ന സന്ദേശവുമായി നടത്തുന്ന വാരാചരണത്തിന്റെ ഉദ്ഘാടനം ജൂൺ 4 വ്യാഴാഴ്ച രാവിലെ 9.30-ന് മഞ്ഞാടി കാക്കത്തുരുത്തിലുള്ള അനാംസ് (ANAMS) മുക്തിഭവനിൽ നടക്കും.

​ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിർവ്വഹിക്കും. HROS തിരുവല്ല താലൂക്ക് പ്രസിഡന്റ് ജോർജ്ജി എബ്രഹാം അധ്യക്ഷത വഹിക്കും .​ തിരുവല്ല മുനിസിപ്പൽ ചെയർപേഴ്‌സൺ ലേഖ എസ് വൃക്ഷത്തൈ വിതരണ ഉദ്ഘാടനം നിർവഹിക്കും .‘നമ്മുടെ പരിസ്ഥിതി: ഇന്നലെ, ഇന്ന്, നാളെ’ എന്ന വിഷയത്തിൽ എ. വി. ജോർജ്ജ് എടുക്കുന്ന സെമിനാർ ക്ലാസിന്റെ ഉദ്ഘാടനം HROS പത്തനംതിട്ട ജില്ലാ പ്രസിഡന്റ് കുര്യൻ ചെറിയാൻ നിർവഹിക്കും.

ചടങ്ങിൽ മുൻസിപ്പൽ വൈസ് ചെയർമാൻ വർഗീസ് കെ വി,HROS തിരുവല്ല താലൂക്ക് കമ്മിറ്റി സെക്രട്ടറി അനു ഗോപാൽ, ട്രഷറർ സൈജു എന്നിവർ പ്രസംഗിക്കും. വാരാചരണത്തിന്റെ ഭാഗമായി വിവിധ സ്കൂളുകൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന, ഉപന്യാസ രചന, പ്രസംഗ മത്സരം തുടങ്ങിയ വിജ്ഞാന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

മത്സര വിഷയം : “പരിസ്ഥിതി ഇന്നലെ ഇന്ന് നാളെ ” പങ്കെടുക്കുന്നവർ 8157029404 എന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യുക. സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം .പോസ്റ്റർ രചന ഡിജിറ്റൽ ആയും ചെയ്യാം. ഓരോ മത്സരത്തിനും സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ട പീഡനം- 58 പേർ പ്രതികൾ: 42 പേർ അറസ്റ്റിൽ

പത്തനംതിട്ട: കായിക താരമായ ദളിത് വിദ്യാർഥിനി  ലൈംഗിക പീഡനത്തിന് വിധേയയായ സംഭവത്തിൽ ഇതുവരെ രജിസ്റ്റർ ചെയ്ത ആകെ കേസുകളുടെ എണ്ണം 29 ആയി. ഇലവുംതിട്ട, പത്തനംതിട്ട, പന്തളം, മലയാലപ്പുഴ എന്നീ പോലീസ് സ്റ്റേഷനുകളിലായാണ് ...

Kerala Lottery Results : 17-11-2024 Akshaya AK-677

1st Prize Rs.7,000,000/- AE 759139 (WAYANADU) Consolation Prize Rs.8,000/- AA 759139 AB 759139 AC 759139 AD 759139 AF 759139 AG 759139 AH 759139 AJ 759139 AK 759139...
- Advertisment -

Most Popular

- Advertisement -