Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsNationalതിരുപ്പതി ലഡ്ഡു...

തിരുപ്പതി ലഡ്ഡു വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡ്: മെയ് മാസത്തില്‍ വിറ്റത് 1,21,35,528 എണ്ണം

ഹൈദരാബാദ്: തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ലഡ്ഡു പ്രസാദം വില്‍പനയില്‍ പുതിയ റെക്കോർഡ്. കഴിഞ്ഞ മെയ് മാസത്തില്‍ മാത്രം തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ലഡ്ഡു പ്രസാദം വില്‍പനയില്‍ പുതിയ റെക്കോർഡ്. കഴിഞ്ഞ മെയ് മാസത്തില്‍ മാത്രം 1,21,35,528 ലഡ്ഡുക്കളാണ് ക്ഷേത്രത്തില്‍ വിറ്റഴിച്ചത്.

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ വില്‍പനയാണിത്. കഴിഞ്ഞ ഏതാനും വർഷങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ലഡ്ഡു വില്‍പനയില്‍ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 2024 മെയ് മാസത്തില്‍ 1.01 കോടിയും, 2025 മെയ് മാസത്തില്‍ 1.1 കോടിയും ലഡ്ഡു വിറ്റ സ്ഥാനത്താണ് ഇത്തവണ 1.21 കോടിയിലധികം ലഡ്ഡു വിറ്റ് മുൻ റെക്കോർഡുകളെല്ലാം തിരുമല തിരുപ്പതി ദേവസ്ഥാനം മറികടന്നത്.

ഭക്തരുടെ എണ്ണത്തിലും ആവശ്യക്കാരിലും ഉണ്ടായ വൻ വർദ്ധനവ് കണക്കിലെടുത്ത് ക്ഷേത്രത്തിലെ ലഡ്ഡു ഉല്‍പ്പാദനവും അധികൃതർ ഗണ്യമായി ഉയർത്തിയിട്ടുണ്ട്. നിലവില്‍ പ്രതിദിനം നാല് ലക്ഷത്തിലധികം ലഡ്ഡുക്കളാണ് ഇവിടെ തയ്യാറാക്കുന്നത്. ഇതിനായി മാത്രം ദിവസേന 68 ടണ്‍ നിർമ്മാണ സാമഗ്രികളാണ് ഉപയോഗിക്കുന്നത്. ഇതില്‍ 32 ടണ്‍ പഞ്ചസാര, 16 ടണ്‍ കടലമാവ്, 16 ടണ്‍ നെയ്യ് എന്നിവ ഉള്‍പ്പെടുന്നു. ഭക്തർക്ക് ലഡ്ഡു വിതരണം സുഗമമാക്കുന്നതിനായി ക്ഷേത്രവളപ്പില്‍ ആകെ 56 ലഡ്ഡു കൗണ്ടറുകളാണ് പ്രവർത്തിക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെല്ല്‌, റബ്ബർ,ക്ഷീര മേഖലയെ തകർക്കരുത് : പി സി തോമസ്

ചങ്ങനാശ്ശേരി : നെല്ല്,റബ്ബർ, ക്ഷീര മേഖലയെ തകർക്കുന്ന നയങ്ങളിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് കേരള കോൺഗ്രസ്‌ വർക്കിങ് ചെയർമാൻ പി സി തോമസ് പറഞ്ഞു.കർഷകരെ സഹായിക്കേണ്ട സർക്കാർ കർഷക വിരുദ്ധരായി മാറുന്നു. ഈ...

തദ്ദേശതിരഞ്ഞെടുപ്പ്: ജില്ല വോട്ടെടുപ്പിന് സജ്ജം: ജില്ലാ കളക്ടര്‍

ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിന് ജില്ലയില്‍ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് അറിയിച്ചു. രാവിലെ എഴ് മണി മുതല്‍ വൈകിട്ട് ആറ്...
- Advertisment -

Most Popular

- Advertisement -