Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsപരിസ്ഥിതി ദിനാചരണവും...

പരിസ്ഥിതി ദിനാചരണവും വൃക്ഷതൈ നടീലും

തിരുവല്ല : കേരളാ കോൺഗ്രസ് (എം)  സംസ്കാരവേദി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണവും വൃക്ഷതൈ നടീലും നടത്തി.തുകലശ്ശേരി ശ്രീരാമകൃഷ്ണ ആശ്രമത്തിൽ നടത്തിയ പരിസ്ഥിതി ദിനാഘോഷ പരിപാടി ജില്ലാ പ്രസിഡന്റ് സജി അലക്സ്  മഠാധിപതി സ്വാമി നിർ വിണാനന്ദ മഹാരാജിന് വൃക്ഷ തൈ കൈമാറി ഉദ്ഘാടനം നിർവഹിച്ചു.

മനുഷ്യരും പരിസ്ഥിതിയും മറ്റ് ജീവജാലങ്ങളുംതമ്മിൽ ഉള്ള ബന്ധമാണ് പ്രകൃതിയുടെ ശക്തിയെന്ന് മഠാധിപതി പറഞ്ഞു. പ്രസിഡന്റ് സതീശൻ പരുമല അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡൻ്റ് സജി അലക്സ് മുഖ്യപ്രഭാഷണം നടത്തി.

ഉന്നതാധികാര സമിതിയംഗം ചെറിയാൻ പോളച്ചിറയ്ക്കൽ സന്ദേശം നൽകി. നിയോജകമണ്ഡലം പ്രസിഡൻ്റ് സാം കുളപ്പള്ളി, ജില്ലാ ട്രഷറർ രാജീവ് വഞ്ചിപ്പാലം, കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റ് ജോജി പി. തോമസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബോസ് തെക്കേടം, ജോയി ആറ്റുമാലിൽ, തോമസ് വർഗീസ്, നിയോജക മണ്ഡലം സെക്രട്ടറി ബിനിൽ തേക്കുംപറമ്പിൽ, റെജി കുരുവിള, മണ്ഡലം പ്രസിഡന്റുമാരായ ബാബു പുല്ലേരികാട്ടിൽ, പോൾ മാത്യു, മനോജ് മടത്തുംമൂട്ടിൽ, ഷാജി ജോസഫ്,
ജോസ് പുല്ലുച്ചേരി, നരേന്ദ്രനാഥ്, സുശീലൻ വളഞ്ഞവട്ടം, സംഗീത് പരുമല എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുറ്റവിമുക്തയാക്കണമെന്ന കൂടത്തായി ജോളിയുടെ ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി : കുറ്റവിമുക്തയാക്കണന്നാവശ്യപ്പെട്ട് കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളി സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. രണ്ടര വർഷമായി ജയിലാണെങ്കിൽ ജാമ്യപേക്ഷ നൽകാൻ കോടതി നിർദ്ദേശിച്ചു. കേരളത്തിലെ പ്രമാദമായ കേസ് ആണ് കൂടത്തായി...

യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി അതിക്രൂരമായ മര്‍ദനത്തിനിരയാക്കിയ സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ

പത്തനംതിട്ട : പത്തനംതിട്ടയിൽ യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി അതിക്രൂരമായ മര്‍ദനത്തിനിരയാക്കിയ സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ. ചരൽക്കുന്ന്‌ സ്വദേശി ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ, റാന്നി സ്വദേശികളായ രണ്ട് യുവാക്കളാണ് ക്രൂരമര്‍ദനത്തിന്...
- Advertisment -

Most Popular

- Advertisement -