Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyമല്ലപ്പള്ളി- പാലക്കാട്...

മല്ലപ്പള്ളി- പാലക്കാട് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്‌ ഫ്ലാഗ്ഓഫ്‌ കർമ്മം

മല്ലപ്പള്ളി: മല്ലപ്പള്ളി ഡിപ്പോയിൽ നിന്നും പാലക്കാട്ടേക്കുള്ള കെ എസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിന്റെ സർവീസ് ആരംഭിച്ചു. ബസിന്റെ  ഫ്ലാഗ്ഓഫ്‌ കർമ്മം അഡ്വ. വർഗീസ് മാമ്മൻ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് കെ. ജി. സാബു അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ ജി. സതീഷ് ബാബു, ഡോ. ബിജു. റ്റി. ജോർജ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, ഡി. സി. സി ജനറൽ സെക്രട്ടറി കോശി. പി. സക്കറിയ, മല്ലപ്പള്ളി കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് സുരേഷ് ബാബു പാലാഴി, കേരള കോൺഗ്രസ്‌ ഉന്നതാധികാരസമിതി അംഗങ്ങളായ തോമസ് മാത്യു, ജോൺസൺ കുര്യൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ ലൈല അലക്സാണ്ടർ, കൃഷ്ണൻകുട്ടി മുള്ളൻകുഴി, സി. പി. മാത്യു, ലിബിൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

രാവിലെ 6 മണിക്ക് മല്ലപ്പള്ളിയിൽ നിന്നും പത്തനംതിട്ടയിലേക്കും 7 ന് പത്തനംതിട്ടയിൽ നിന്നും മല്ലപ്പള്ളി – കോട്ടയം വഴി പാലക്കാട്ടേക്കും പോകും. ഉച്ചക്ക് 2.20 ന് പാലക്കാട്ടു നിന്ന് തിരിച്ച് വൈകീട്ട് 9 ന് മല്ലപ്പള്ളിയിൽ എത്തിച്ചേരും. 2024 മെയിൽ നിർത്തലാക്കിയ സർവ്വിസ് ജനപ്രതിനിധികളും, പൊതുജനങ്ങളും എംഎൽഎ യുടെ ശ്രദ്ധയിൽപെടുത്തുകയും തുടർന്ന് വകുപ്പ് മന്ത്രിയെ അറിയിച്ച്  സർവ്വിസ് പുനരാരംഭിക്കുക ആയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Result 21-11-2025 Suvarna Keralam SK-28

1st Prize Rs.1,00,00,000/- RP 236370 (KOTTAYAM) Consolation Prize Rs.5,000/- RN 236370 RO 236370 RR 236370 RS 236370 RT 236370 RU 236370 RV 236370 RW 236370 RX 236370...

2765 കോടി രൂപയുടെ ലോകബാങ്ക് സഹായം കാർഷിക മേഖലയ്ക്ക് കുതിപ്പ് നൽകും-കൃഷി മന്ത്രി പി.പ്രസാദ്

ആലപ്പുഴ: കാർഷിക മേഖലയ്ക്ക് 2765 കോടി രൂപയുടെ ലോകബാങ്ക് സഹായം ലഭിക്കുന്നതിനുള്ള അന്തിമാനുമതി ലഭിച്ചതായി കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. ഇത്രയും വലിയ നിക്ഷേപം കേരളത്തിൻറെ കാർഷിക വിപണിക്ക് ശക്തി പകരും.ഇതിൽ...
- Advertisment -

Most Popular

- Advertisement -