Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഇതര സംസ്ഥാന...

ഇതര സംസ്ഥാന തൊഴിലാളികളുടെ കൂലി വർദ്ധനവ് : പ്രൈവറ്റ് ബിൽഡിംങ് കോൺട്രാക്ടർമാർ പ്രതിഷേധിച്ചു

കോട്ടയം : ഇതര സംസ്ഥാന തൊഴിലാളികളുടെ അന്യായമായ കൂലി വർദ്ധനവിനെതിരെ ഉഴവൂരിൽ പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടറുമാരുടെ നേത്വത്വത്തിൽ പ്രതിഷേധം നടത്തി. കെട്ടിട നിർമാണ മേഖല മുൻപെങ്ങുമില്ലാത്തവിധം കടുത്ത പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണെന്ന് കോൺട്രാക്ടർമാർ ആരോപിച്ചു.

സംസ്ഥാനത്തെ നിർമാണ പ്രവർത്തനങ്ങളിൽ നിർണ്ണായക പങ്കുവഹിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ഒത്തുചേർന്ന് അന്യായമായ കൂലി വർദ്ധനവ് ആവശ്യപ്പെടുന്നതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. 

അസം, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് തിരിച്ചെത്തിയ തൊഴിലാളികൾ പെട്ടെന്ന് കൂലി ഉയർത്തിയത് കരാറുകാരെയും സാധാരണക്കാരായ കെട്ടിട ഉടമകളെയും ഒരേ പോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഓരോ ജില്ലയിലും സർക്കാർ നിശ്ചയിച്ച തുകയിലും അധികമാണ് നിർമ്മാണ മേഘലയിലെ മേസ്തിരി, ഹെൽപ്പർ തുടങ്ങിയവർ ആവിശ്യപ്പെടുന്നത്.

നിലവിൽ മേസ്തിരി 1000 ഹെൽപ്പർ 850 എന്ന നിലയിൽ ആണ് കൂലി എന്നാൽ ഇപ്പോൾ മേസ്തിരി 1800 . ഹെൽപ്പർ 1500 എന്നി നിലയിൽ കൂലി വേണം എന്നാണ് ഇതര സംസ്ഥാന തൊഴിലാളികൾ ആവിശ്യപ്പെടുന്നത്. പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടർ അസോസിയേഷൻ പ്രസിഡൻ്റ് ഷിജു തൊട്ടിയിൽ, സ്റ്റീഫൻ കൊല്ലപ്പിള്ളിൽ, സന്തോഷ്‌ ആറുകാക്കൽ, മനു കോങ്ങട്ടുകുന്നേൽ, ബിജു കോട്ടയിൽ  തുടങ്ങിയവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിജയ് കരൂരില്‍ : ദുരന്തബാധിതര്‍ക്ക് നിയമന ഉത്തരവുകള്‍ കൈമാറും

ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് കരൂരിലെത്തി. ടിവികെയുടെ പ്രചാരണ റാലിയിലുണ്ടായ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ നേരില്‍ കണ്ട് ആശ്വസിപ്പിക്കുന്നതിനൊപ്പം അര്‍ഹരായ 32 കുടുംബാംഗങ്ങള്‍ക്കുള്ള...

പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 148-മത് ജന്മദിന മഹോത്സവം:  യുവജനസംഘം പ്രതിനിധി സംഗമം

തിരുവല്ല: പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 148-മത് ജന്മദിന മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ യുവജനസംഘം പ്രതിനിധി സംഗമം അഡ്വ കെ യു ജനീഷ്കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യ്തു. ജന്മദിന മഹോത്സവത്തോടനുബന്ധിച്ച് നാളെ നടക്കുന്ന ഭക്തിഘോഷയാത്ര  വൈകീട്ട് 4...
- Advertisment -

Most Popular

- Advertisement -