Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsസ്വകാര്യ ബസുകൾ...

സ്വകാര്യ ബസുകൾ ജൂലായ് 8-ന് സർവീസ് നടത്തില്ല

പത്തനംതിട്ട: പത്തനംതിട്ട, കൊല്ലം കോട്ടയം ജില്ലകളിൽ സ്വകാര്യ ബസുകൾ ജൂലായ് 8-ന് സർവീസ് നടത്തില്ല. കെ എസ് ആർ ടി സി യുടെ പ്രിയദർശിനി സർവ്വീസുകൾ കൂടുതൽ ബാധിക്കുന്ന കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ബസുകൾ  സർവ്വീസ് നിർത്തിവച്ച് ബസുടമകളും ജീവനക്കാരും ജില്ലാ കലക്ട്രേറ്റുകളിലേക്ക് ജൂലൈ 8 ന്  മാർച്ചും ധർണ്ണയും നടത്തും.

പത്തനംതിട്ടയിൽ 8 ന് രാവിലെ 10 മണിക്ക് പത്തനംതിട്ട  സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിക്കുന്ന മാർച്ച് കലക്ട്രേറ്റ് പടിക്കൽ എത്തി  ധർണ ആരംഭിക്കും. ഈ വിഷയങ്ങൾ സംബന്ധിച്ച് സംയുക്ത ട്രേഡ് യൂണിയനുകളും ബസ് ഉടമ സംഘടനകളും ചേർന്ന് നടത്തിയ യോഗത്തിൽ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ലാലു മാത്യു അദ്ധ്യക്ഷത വഹിച്ചു.

സി.ഐ.ടി.യു നേതാവ് കെ.പി. ഉദയഭാനു, ജില്ലാ സെക്രട്ടറി.പി. ബി. ഹർഷകുമാർ, ബസ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കെ.കെ സുരേന്ദ്രൻ, ജില്ലാ പ്രസിഡൻ്റ് അഡ്വ. ആർ മനു, ബി.എം.എസ് ജില്ലാ സെക്രട്ടറി രഘു നാഥ് എ.എസ്, പ്രസിഡൻ്റ് . പി. എസ്. ശശി, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡൻ്റ് പി. കെ. ഗോപി, ബസ് ഓപ്പറേറ്റേഴ്‌സ് ജില്ലാ പ്രസിഡൻ്റ്  ആർ. ഷാജികുമാർ തുടങ്ങിയവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൂഴിയാർ ഡാമിൽ റെഡ് അലർട്ട് :ഷട്ടറുകൾ തുറന്നേക്കും

പത്തനംതിട്ട: മൂഴിയാർ ഡാമിൻറെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവലായ 190 മീറ്റർ എത്തിയിട്ടുണ്ട്.  ജലനിരപ്പ് പരമാവധി നിലയായ 192.63 മീറ്റർ എത്തിയാൽ ഡാമിൻറെ ഷട്ടറുകൾ...

അമ്പലപ്പുഴയിൽ തെരഞ്ഞെടുപ്പ് ദിവസം കലാപം ഉണ്ടാക്കാൻ ആസൂത്രണം നടക്കുന്നു : ജി സുധാകരൻ

ആലപ്പുഴ : അമ്പലപ്പുഴയിൽ തെരഞ്ഞെടുപ്പ് ദിവസം കലാപം ഉണ്ടാക്കാൻ ആസൂത്രണം നടക്കുന്നുവെന്ന പരാതിയുമായി യുഡിഎഫ് സ്ഥാനാർത്ഥി ജി സുധാകരൻ .ഇതുസംബന്ധിച്ച് അമ്പലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നൽകി. സിപിഐഎം സഹായത്തോടെ എസ്ഡിപിഐ കലാപത്തിന് ശ്രമിക്കുന്നുവെന്ന്...
- Advertisment -

Most Popular

- Advertisement -