Sunday, September 13, 2026
No menu items!

subscribe-youtube-channel

HomeNewsKollamബി ബി...

ബി ബി ഗോപകുമാർ എംഎൽഎയ്ക്ക് വധഭീഷണി : പോലീസ്  കേസെടുത്തു

കൊല്ലം: ബിജെപി ചാത്തന്നൂർ എംഎൽഎ ബി ബി ഗോപകുമാറിന് വധഭീഷണി. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് എംഎൽഎയെ ഫോണിൽ വിളിച്ച് അജ്ഞാതൻ  വധഭീഷണി മുഴക്കിയത്. സംഭവത്തിൽ കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്ക് എംഎൽഎ പരാതി നൽകി. ഇതേത്തുടർന്ന് ചാത്തന്നൂർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

അപരിചിതനായ വ്യക്തി എംഎൽഎയെ ഫോണിൽ വിളിച്ച് ഒരു തൊഴിൽ ആവശ്യം ഉന്നയിച്ചു. എന്നാൽ ജോലി നൽകാനുള്ള മാർഗ്ഗമില്ലെന്ന് എംഎൽഎ അറിയിച്ചു. ഇതോടെ ഫോൺ കട്ട് ചെയ്യുകയും ഉടൻ തന്നെ വീണ്ടും വിളിച്ചു. എന്നിട്ട് കഴക്കൂട്ടം എംഎൽഎയുടെ ഫോൺ നമ്പർ ആവശ്യപ്പെട്ടു. അത് നൽകാൻ സാധിക്കില്ലെന്ന് അറിയിച്ചതോടെയാണ് ഇയാൾ അസഭ്യവർഷം നടത്തിയും വധഭീഷണി മുഴക്കിയതുമെന്ന് ​ഗോപകുമാർ പരാതിയിൽ പറയുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യു പ്രതിഭക്കെതിരായ പരാമർശം : കേസെടുക്കാൻ ജില്ലാ കളക്ടർ നിർദേശം

ആലപ്പുഴ : കായംകുളം മണ്ഡലത്തിലെ സ്ഥാനാർഥി യു പ്രതിഭക്കെതിരെ വ്യക്തിഹത്യയും ആക്ഷേപകരവുമായ പരാമർശം നടത്തിയ സംഭവത്തിൽ മാതൃകാ പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കേസെടുക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ പൊലീസിന്...

സംസ്ഥാനത്ത് എസ്‌ഐആറിന് തുടക്കം : ഗവര്‍ണര്‍ക്ക് എന്യൂമറേഷന്‍ ഫോം നല്‍കി

തിരുവനന്തപുരം : സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന് തുടക്കമായി. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ ആദ്യ എന്യൂമറേഷന്‍ ഫോം ഗവര്‍ണര്‍ക്ക് നല്‍കിയാണ് എസ്‌ഐആറിന് തുടക്കമായത്. പുതുക്കിയ വോട്ടര്‍പട്ടികയില്‍ യോഗ്യരായ...
- Advertisment -

Most Popular

- Advertisement -