Monday, September 14, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപുലിക്കോട്ടിൽ തിരുമേനി...

പുലിക്കോട്ടിൽ തിരുമേനി വിദ്യാഭ്യാസത്തിലൂടെ സമ​ഗ്ര പുരോ​ഗിത ലക്ഷ്യം വെച്ച ദാർശനികൻ : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : സമൂഹത്തിന്റെ പുരോ​ഗതി വിദ്യാഭ്യാസത്തിലൂടെ എന്ന ദാർശനിക ചിന്തയെ പ്രവർത്തിപദത്തിലെത്തിച്ച കർമ്മയോ​ഗിയായിരുന്നു പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസിയോസ് അഞ്ചാമൻ മലങ്കര മെത്രാപ്പോലീത്തായെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ.

ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് കാതോലിക്കേറ്റ് ആൻഡ് എം.ഡി സ്ക്കൂൾസ് കോട്ടയം പഴയസെമിനാരിയിൽ സംഘടിപ്പിച്ച സ്ഥാപക ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബാവാ. ലഹരിയുടെ മാരക വലയത്തിൽ നിന്ന് രക്ഷപെടാൻ വിദ്യാർത്ഥികൾക്ക് മാത്രമല്ല മാതാപിതാക്കൾക്കും ബോധവത്ക്കരണം ആവശ്യമാണ്.

കുട്ടികളെ ആഴത്തിൽ അറിയുന്നവരായി അധ്യാപകർ മാറണമെന്നും ബാവാ കൂട്ടിച്ചേർത്തു. കാതോലിക്കേറ്റ് ആൻഡ് എം.ഡി സ്ക്കൂൾസ് കോർപറേറ്റ് മാനേജർ സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. ആലുവ യു.സി കോളജ് പ്രിൻസിപ്പൽ പ്രൊഫ.മിനി ആലീസ് മുഖ്യസന്ദേശം നൽകി. വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർ​ഗീസ് അമയിൽ, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ,ഡോ.ജേക്കബ് ഏബ്രഹാം മണ്ണുംമൂട്, റെജിമോൻ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അലന്റെ കൊലപാതകം : മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു ; ക്രിമിനൽ സംഘത്തെ കൊണ്ടുവന്നത് 16-കാരൻ

തിരുവനന്തപുരം : തൈക്കാട് ഫുട്ബോൾ കളിയുമായി ബന്ധപ്പെട്ട സംഘർഷത്തിൽ അലനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി ജഗതി സ്വദേശി അജിൻ (ജോബി) ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു.ഒളിവിൽപ്പോയ ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചു. ഇയാൾക്കെതിരേ മ്യൂസിയം പോലീസിൽ...

ആംബുലൻസിൽ കോവിഡ് രോ​ഗിയെ പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം

പത്തനംതിട്ട : കോവിഡ് പോസിറ്റീവായ യുവതിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം.1,08,000 രൂപ പിഴയും അടയ്‌ക്കണം. കായംകുളം കീരിക്കാട് തെക്ക് പനയ്ക്കച്ചിറ വീട്ടിൽ നൗഫലിനാണ് പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി...
- Advertisment -

Most Popular

- Advertisement -