Friday, September 18, 2026
No menu items!

subscribe-youtube-channel

HomeNewsKochiഅ​ങ്ക​മാ​ലി​യി​ല്‍ വ​ന്‍...

അ​ങ്ക​മാ​ലി​യി​ല്‍ വ​ന്‍ ക​ഞ്ചാ​വ് വേ​ട്ട : നാ​ല് ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര്‍ പി​ടി​യി​ല്‍

കൊ​ച്ചി: അ​ങ്ക​മാ​ലി​യി​ല്‍  110 കി​ലോ ക​ഞ്ചാ​വു​മാ​യി നാ​ല് ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര്‍ പി​ടി​യി​ൽ. ഒഡീ​ഷാ സ്വ​ദേ​ശി​ക​ളാ​യ നാ​ലു പേ​രാ​ണ് പാ​ക്ക​റ്റു​ക​ളി​ലാക്കി  ട്രാ​വ​ല്‍ ബാ​ഗു​ക​ളി​ല്‍ ക​ഞ്ചാ​വ് ക​ട​ത്തി​യ​ത്. ബാ​ല​ഭ​ദ്ര ധ​രു​വ, ല​ക്ഷ്മ​ണ്‍ പ​ത്ര, ത​രാ​ശ്വ​ര്‍ പ​ത്ര, പ്ര​ദീ​പ് ഗ​ഡ്ഡേ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ട്രെ​യി​ന്‍ മാ​ര്‍​ഗം ഒ​ഡീ​ഷ​യി​ല്‍ നി​ന്ന് ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്.  ഈ ​അ​ടു​ത്ത​കാ​ല​ത്തു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ ക​ഞ്ചാ​വ് വേ​ട്ട​യാ​ണ് ഇ​ന്ന് പു​ല​ര്‍​ച്ചെ അ​ങ്ക​മാ​ലി​യി​ൽ ഉണ്ടായത്.

ക​റു​കു​റ്റി റെ​യി​ല്‍​വേ സ്റ്റേ​ഷ​നു മു​ന്നി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 110 കി​ലോ ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര്‍ പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു. എ​ക്‌​സൈ​സ് അ​ങ്ക​മാ​ലി റേ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​പ്പ​റേ​ഷ​ന്‍ തൂഫാന്റെ ഭാ​ഗ​മാ​യി​രു​ന്നു പ​രി​ശോ​ധ​ന. സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ക​ഞ്ചാ​വ് ചി​ല്ല​റ വി​ല്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്ന് എ​ക്‌​സൈ​സ് സംഘം പറഞ്ഞു. മുഖ്യ ക​ണ്ണി​ക​ളെ​ കേ​ന്ദ്രീ​ക​രി​ച്ച്  അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇവാൻജലിക്കൽ ചർച്ച് വിശ്വാസി സംഗമം നടത്തി

റാന്നി : വിശുദ്ധിയുടെ അനുഭവം വെല്ലുവിളികളുടെ നടുവിൽ പ്രത്യാശയോടെ പുതുക്കപ്പെടേണ്ടതാണെന്ന് ബിഷപ്പ് ഡോ. എബ്രഹാം ചാക്കോ. സെൻറ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ ഈസ്റ്റ് കേരള ഡയോസിസ് വിശ്വാസി സംഗമം പൊതുസമ്മേളനം...

വയനാട്ടിൽ എല്‍ഡിഎഫും യുഡിഎഫും പ്രഖ്യാപിച്ച ഹര്‍ത്താൽ ആരംഭിച്ചു

വയനാട് : ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേന്ദ്രം ഫണ്ട് അനുവദിക്കുന്നില്ലെന്നാരോപിച്ച് വയനാട്ടിൽ എല്‍ഡിഎഫും യുഡിഎഫും പ്രഖ്യാപിച്ച ഹര്‍ത്താൽ ആരംഭിച്ചു.രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് ഹർത്താൽ.ഹർത്താൽ അനുകൂലികൾ സംസ്ഥാന...
- Advertisment -

Most Popular

- Advertisement -