Wednesday, September 16, 2026
No menu items!

subscribe-youtube-channel

HomeNewsThiruvallaഹെമറ്റോളജി ക്ലിനിക്കൽ...

ഹെമറ്റോളജി ക്ലിനിക്കൽ ഫാർമസിയുടെ നൂതന സാധ്യതകൾ പങ്കുവെച്ച് ‘സി-പാത്ത് 2026’ ഏകദിന സമ്മേളനം

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ക്ലിനിക്കൽ ഹെമറ്റോളജി വിഭാഗം, ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അസോസിയേഷൻ കേരള സ്റ്റേറ്റ് ബ്രാഞ്ചുമായി (IPA-KSB) സഹകരിച്ച് ‘സി-പാത്ത് 2026’ (C-PATH 2026) എന്ന ഏകദിന സമ്മേളനം നടന്നു. ഹെമറ്റോളജി, ബോൺ മാരോ ട്രാൻസ്പ്ലാന്റേഷൻ എന്നീ മേഖലകളിലെ ക്ലിനിക്കൽ ഫാർമസി പ്രവർത്തനങ്ങളുടെ പുരോഗതിയും രോഗീ പരിചരണത്തിലെ മികവും ലക്ഷ്യമിട്ടാണ് സമ്മേളനം സംഘടിപ്പിച്ചത്.

ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ഡയറക്ടറും സി.ഇ.ഒയുമായ പ്രൊഫ. ഡോ. ജോർജ് ചാണ്ടി മറ്റീത്ര സി-പാത്ത് 2026 ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ ആസോസിയേഷൻ – കേരള സ്റ്റേറ്റ് ബ്രാഞ്ച് പ്രസിഡന്റ്‌ ഡോ പി ജയശേഖർ മുഖ്യാതിഥിയായി.

ബിലീവേഴ്സ് ആശുപത്രി അസോസ്സിയേറ്റ് ഡയറക്ടർ ഡോ ജോൺ വല്യത്ത്, മെഡിക്കൽ സൂപ്രണ്ട് ഡോ ഏബൽ കെ സാമുവൽ ജോൺസൺ, ക്ലിനിക്കൽ ഹെമറ്റോളജി വിഭാഗം മേധാവി ഡോ. ചെപ്സി സി. ഫിലിപ്പ്, ക്ലിനിക്കൽ ഹെമറ്റോളജി അസ്സോസിയേറ്റ് പ്രൊഫ ഡോ ആകാശ് ചോഴക്കാട്,  ക്ലിനിക്കൽ ഫാർമസി വിഭാഗം മേധാവി ഡോ. ഗ്രേസ് മേരി ജോൺ, നിർമ്മല കോളേജ് ഓഫ് ഫാർമസി ഫോറം ചെയർപേഴ്സൺ ഡോ. സുജ എബ്രഹാം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കീമോതെറാപ്പി സുരക്ഷാ മാനദണ്ഡങ്ങൾ, സപ്പോർട്ടീവ് കെയർ സമീപനങ്ങൾ, ബോൺ മാരോ ട്രാൻസ്‌പ്ലാന്റേഷൻ (BMT) കാർ -ടി (CAR-T) സെൽ തെറാപ്പിയിലെ പുരോഗതി തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധ പ്രഭാഷണങ്ങളും പാനൽ ചർച്ചകളും സമ്മേളനത്തിൽ നടന്നു.   ക്ലിനിക്കൽ ഫാർമസിസ്റ്റുകൾ, ഡോക്ടർമാർ, ഫാർമസി വിദ്യാർത്ഥികൾ എന്നിവരടക്കം ഇരുന്നൂറോളം പ്രതിനിധികൾ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംവിധായകൻ ആർ.ശരത് അന്തരിച്ചു

കൊച്ചി : ചലച്ചിത്ര സംവിധായകൻ ആർ. ശരത് (63) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സായാഹ്നം, സ്ഥിതി, ശീലാബതി, ബുദ്ധൻ ചിരിക്കുന്നു, സ്വയംപറുദീസ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.2000 ൽ...

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത : കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം : കേരളത്തിൽ  ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒരു...
- Advertisment -

Most Popular

- Advertisement -