Monday, September 14, 2026
No menu items!

subscribe-youtube-channel

HomeNewsKottayamസ്‌കൂൾ സ്ഥാപക...

സ്‌കൂൾ സ്ഥാപക ദിനാഘോഷം ഉദ്ഘാടനം

കോട്ടയം : എം.ഡി സെമിനാരി ഹയർ സെക്കൻഡറി സ്‌കൂളിലെ സ്ഥാപക ദിനാഘോഷം ഉയരെ 2026, സ്‌കൂൾ സ്ഥാപകൻ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് രണ്ടാമന്റെ ഓർമ്മദിനവും ആചരിച്ചു. സ്‌കൂളിൽ നടന്ന ആഘോഷ പരിപാടികൾ കോട്ടയം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദിയസ്‌കോറസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മധുമോഹൻ അധ്യക്ഷത വഹിച്ചു.

സ്‌കൂളിൽ നടന്ന പരിപാടിയുടെ ഭാഗമായി റീന മാത്യു ഫൗണ്ടേഷനും തുടക്കം കുറിച്ചു. സ്‌കൂളിൽ നിന്നും വിദ്യാർത്ഥികൾക്കായി വിതരണം ചെയ്യുന്ന 19 ആമത് വീട് നിർമ്മിക്കുന്നതിനായി റീനാ മാത്യു ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പയ്യപ്പാടിയിലെ സ്ഥലം കൈമാറുകയും ചെയ്തു. ബാംഗ്ലൂരിലെ ആശുപത്രിയിൽ ഡോക്ടർമാരുടെ അനാസ്ഥയെ തുടർന്ന് മരണപ്പെട്ട റീന മാത്യുവിന്റെ ഓർമ്മ നിലനിർത്തുന്നതിന് വേണ്ടി ഭർത്താവ് ഹാപ്പി കുര്യന്റെ നേതൃത്വത്തിലാണ് റീനാ മാത്യു ഫൗണ്ടേഷൻ ആരംഭിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൈ എം സി എ വാർഷികവും അനുമോദന സമ്മേളനവും ഇന്ന്

തിരുവല്ല: വൈ എം സി എ വാർഷികവും അനുമോദന സമ്മേളനവും ഇന്ന് 3 മണിക്ക് തിരുവല്ല വൈ.എം.സി.എ യിൽ നടക്കും. ആർച്ച് ബിഷപ്പ് കുറിയാകോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും....

ചെളിമണ്ണ് കയറ്റിവന്ന ടിപ്പർ ലോറി പോലീസ് പിടികൂടി

തിരുവല്ല:  അനധികൃതമായി ചെളിമണ്ണ് കയറ്റിവന്ന ടിപ്പർ ലോറി പുളിക്കീഴ് പോലീസ് പിടികൂടി. ഇന്ന് ഉച്ചക്ക് 12 മണിയോടെ  പുളിക്കീഴ് ആലുംതുരുത്തി ഡക്ക് ഫാം റോഡിൽ സ്നേഹതീരത്തിനു പടിഞ്ഞാറ് ഭാഗത്ത് വച്ചാണ് ലോറി ചെളിമണ്ണ്...
- Advertisment -

Most Popular

- Advertisement -