Tuesday, September 15, 2026
No menu items!

subscribe-youtube-channel

HomeNewsKollamസമയം കഴിഞ്ഞതിനാൽ...

സമയം കഴിഞ്ഞതിനാൽ മദ്യം നൽകിയില്ല: യുവാക്കൾ  ബാറിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കൊല്ലം: ഓച്ചിറയിലെ റീജന്‍സി ബാറില്‍  സമയം കഴിഞ്ഞതിനാൽ മദ്യം നല്‍കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കം അക്രമണത്തിൽ കലാശിച്ചു. ബാറില്‍ അതിക്രമിച്ചുകയറിയ സംഘം ജീവനക്കാരെ ആക്രമിക്കുകയും സോഡാക്കുപ്പികള്‍ എറിഞ്ഞ് ചില്ലുകൾ തകര്‍ക്കുകയും ചെയ്തു.

ഞായറാഴ്ച രാത്രി ബാറിന്‍റെ സമയം കഴിഞ്ഞെത്തിയ സംഘം മദ്യം ആവശ്യപ്പെട്ടിരുന്നു. മദ്യം നല്‍കാന്‍ ജീവനക്കാര്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് തര്‍ക്കമുണ്ടവുകയും പോലീസ് എത്തി പ്രശ്‌നം പരിഹരിച്ചു യുവാക്കളെ മടക്കി അയക്കുകയും ചെയ്തു.

തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ടോടെ മലപ്പുറം രജിസ്‌ട്രേഷനിലുള്ള കാറിലെത്തിയ സംഘം ബാറിലെ ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ബാര്‍ അടിച്ചുതകര്‍ക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.  മദ്യക്കുപ്പികള്‍ എറിഞ്ഞു പൊട്ടിക്കുന്നതും കസേര അടിച്ചു തകര്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ബാര്‍ ജീവനക്കാരെ മര്‍ദിച്ചെന്നും പരാതിയുണ്ട്. ബാറുടമയുടെ പരാതിയില്‍ ഓച്ചിറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രക്ഷാപ്രവർത്തന കേസ് : എഡിജിപി എംആ‌ർ അജിത് കുമാറിനോട് വിശദീകരണം തേടും

തിരുവനന്തപുരം : ആലപ്പുഴയിൽ നടന്ന 'രക്ഷാപ്രവർത്തന' കേസ് അട്ടിമറിച്ചെന്ന കണ്ടെത്തലിൽ എഡിജിപി എംആ‌ർ അജിത് കുമാറിനോട് ഡിജിപി വിശദീകരണം തേടും .അട്ടിമറിയിൽ അജിത് കുമാറിന്റെ പങ്ക് വ്യക്തമാക്കുന്ന പുതിയ റിപ്പോർട്ട് എസ്ഐടി ഇന്നലെ...

ആഞ്ഞിലിമൂട്ടിൽ പാലത്തിൻ്റെ പ്രവേശന ഭാഗം യാത്രക്കാർക്ക് ഭീഷണിയാകുന്നു

കോഴഞ്ചേരി : പമ്പാ നദിയിൽ ആറന്മുള, തോട്ടപ്പുഴശേരി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആഞ്ഞിലിമൂട്ടിൽ പാലത്തിൻ്റെ പ്രവേശന ഭാഗം കുഴിഞ്ഞത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. പാലത്തിൽ നിന്ന് പുല്ലാട്ടേക്ക് പ്രവേശിക്കുന്നിടത്ത് റോഡും പാലവും കൂടിച്ചേരുന്ന ഭാഗത്താണ്...
- Advertisment -

Most Popular

- Advertisement -