Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsവൈദ്യുതി ക്ഷാമം...

വൈദ്യുതി ക്ഷാമം മറികടക്കാൻ കെഎസ്ഇബിയുടെ റെഗുലേറ്ററി കമ്മീഷന്റെ തീരുമാനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ നടപടികൾ വേഗത്തിലാക്കി കെഎസ്ഇബി. നാഷണൽ തെർമൽ പവർ കോർപ്പറേഷൻ, പവർ പൾസ് ട്രേഡിങ് സൊല്യൂഷൻ എന്നീ കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട കെഎസ്ഇബിയുടെ അപേക്ഷ ഇന്ന് റഗുലേറ്ററി കമ്മീഷൻ പരിഗണിക്കും.

23100 മെഗാവാട്ട് വീതം വൈദ്യുതി ഇരു കമ്പനികളിൽ നിന്നും വാങ്ങാനാണ് കെഎസ്ഇബി അനുമതി തേടിയിരിക്കുന്നത്. യൂണിറ്റിന് 5.96 രൂപ നിരക്കിൽ രണ്ട് കമ്പനികളും 100 മെ​ഗാവാട്ട് വീതം വൈദ്യുതി നൽകും. ഈ മാസം മുതൽ അടുത്ത വർഷം ജൂലൈ 14 വരെയാകും ഇരു കമ്പനികളും തമ്മിലുള്ള കരാർ കാലാവധി.

സംസ്ഥാനത്തെ ​ഗുരുതര വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് റഗുലേറ്ററി കമ്മീഷൻ ഇന്നു തന്നെ അനുമതി നൽകിയേക്കുമെന്നാണ് സൂചന. കടുത്ത ചൂടിനെ തുടർന്ന് വൈദ്യുതി ആവശ്യകത 500 മുതൽ 1000 മെഗാവാട്ട് വരെ വർധിച്ചതും പവർ എക്‌സ്‌ചേഞ്ചിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്തതുമായിരുന്നു നിയന്ത്രണത്തിന് കാരണം.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗാന്ധി പ്രതിമയും സ്ഥലവും സർക്കാർ ഏറ്റെടുക്കണം: കേരള പ്രദേശ് ഗാന്ധി ദർശൻ

തിരുവനന്തപുരം : മഹാത്മാഗാന്ധിയുടെ പാദസ്പർശമേറ്റ തിരുവനന്തപുരം പുളിമൂട് -അംബുജ വിലാസം റോഡിലെ ഗാന്ധിസ്മൃതി മണ്ഡപവും സ്ഥലവും സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് കേരള പ്രദേശ് ഗാന്ധി ദർശൻ പ്രസിഡൻ്റ് വി.സി. കബീർ മാസ്റ്റർ ആവശ്യപ്പെട്ടു. സ്വാതന്ത്യസമര...

പതിനേഴാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയ്ക്ക് തിരിതെളിഞ്ഞു

തിരുവനന്തപുരം : കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ആഗസ്റ്റ് 27 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന 17- മത് ഐ.ഡി.എസ്.എഫ്.എഫ്.കെയ്ക്ക് തിരിതെളിഞ്ഞു. കൈരളി തിയേറ്ററിൽ നടന്ന ചടങ്ങിൽ, ഫെസ്റ്റിവൽ ബുക്കിന്റെ...
- Advertisment -

Most Popular

- Advertisement -