Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമഴക്കുറവ് :...

മഴക്കുറവ് : ഏലം കൃഷിയെ ബാധിക്കുന്നതായി സ്‌പൈസസ് ബോര്‍ഡ്

കോട്ടയം: കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്നുള്ള മഴക്കുറവ്  ഏലം കൃഷിയെ  ബാധിക്കുന്നതായി സ്‌പൈസസ് ബോര്‍ഡ്. മലയോര മേഖലയിലെ മഴയില്‍ 55ശതമാനത്തിലധികം കുറവാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ജില്ലയില്‍ ജൂലൈ പകുതി വരെ കുറഞ്ഞത് 1200 മില്ലീമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്.

പക്ഷേ ഇത്തവണ ലഭിച്ചതാകട്ടെ വെറും 490 മില്ലീ മീറ്റര്‍ മാത്രമാണ്. കര്‍ക്കിടകം പിറന്നിട്ടും ഏലത്തിന്റെ പ്രധാന ഉദ്പ്പാദന മേഖലയിലുടനീളം വലിയ തോതിലുള്ള മഴക്കുറവാണ് അനുഭവപ്പെടുന്നത്. ഇതിനാല്‍ ഏലത്തോട്ടങ്ങളിലെ സൂക്ഷ്മ കാലാവസ്ഥാ വ്യവസ്ഥയില്‍ കാതലായ മാറ്റം പ്രകടമായിരിക്കുകയാണ്. ഇത് ഏലച്ചെടികളില്‍ പൂവിടുന്നതിനും കായ് പിടുത്തത്തിനും കാലതാമസത്തിന് കാരണമാകുന്നു.

ജലസേചനത്തിന്റെ ആവശ്യകത വര്‍ധിപ്പിക്കുന്നതിനൊപ്പം ഫ്യൂസേറിയം (പൂപ്പൽ ബാധ), വില്‍ട്ട് (തണ്ടുചീയൽ) രോഗങ്ങള്‍ക്കും ത്രിപ്‌സ് (ചെടികളുടെ നീര് ഊറ്റിക്കുടിക്കുന്ന പ്രാണികൾ), തണ്ടുതുരപ്പന്‍ തുടങ്ങിയ കീടങ്ങളുടെ ആക്രമണത്തിനും ഇടയാക്കും. തമിഴ്‌നാട്ടിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും മഴ അനുകൂലമായിരുന്നുവെങ്കിലും ഇവിടങ്ങളിലെ ചെറു ഏലത്തിന്റെയും വലിയ ഏലത്തിന്റെയും ഉത്പാദനത്തിന് 10 ശതമാനത്തിലേറെ കുറവുണ്ടാകുമെന്നാണ് സ്‌പൈസസ് ബോര്‍ഡ് അധികൃതരുടെ വിലയിരുത്തല്‍.

എല്‍ – നിനോയുടെ സ്വാധീനം മൂലം കേരളത്തിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഉത്പാദനത്തില്‍ കാര്യമായ കുറവുണ്ടാകുമെന്നാണ് ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വരുമാനത്തിൽ വൻ കുതിപ്പു നടത്തി കോന്നി- അടവി- ഗവി ഇക്കോ ടൂറിസം

പത്തനംതിട്ട : ഓണം നാളുകളിൽ വരുമാനത്തിൽ വൻ കുതിപ്പു നടത്തി കോന്നി- അടവി- ഗവി ഇക്കോ ടൂറിസം. ഓണദിനങ്ങളിൽ 26 ,02,664 രൂപയുടെ കലക്ഷനാണ് സഞ്ചാരികളുടെ പ്രിയ ഇടമായി മാറിയ കോന്നി-അടവി-ഗവി ഇക്കോ...

Kerala Lotteries Results 29-06-2026 Bhagyathara BT-60

1st Prize : ₹1,00,00,000/- BR 685446 (KOZHIKKODE) Consolation Prize ₹5,000/ BN 685446 BO 685446 BP 685446 BS 685446 BT 685446 BU 685446 BV 685446 BW 685446 BX 685446 BY 685446 BZ 685446 2nd Prize ₹30,00,000/- BR 384819...
- Advertisment -

Most Popular

- Advertisement -