Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsKochiഇടിച്ചിട്ട് നിര്‍ത്താതെ...

ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന വാഹനങ്ങൾ കണ്ടെത്താന്‍ സ്‌ക്വാഡ് രൂപീകരിക്കണം: ഹൈക്കോടതി 

കൊച്ചി: ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന വാഹനങ്ങളേയും വ്യക്തികളേയും കണ്ടെത്താന്‍ ജില്ലതോറും പൊലീസിന്റെ സ്‌ക്വാഡ് രൂപീകരിക്കണമെന്ന് ഹൈക്കോടതി. സ്‌ക്വാഡ് പ്രവര്‍ത്തനം ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ വേണം. അപകടമുണ്ടാക്കിയ വാഹനങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഇരകള്‍ക്ക് ഇന്‍ഷുറന്‍സ് തുക ഉള്‍പ്പെടെ നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ജി ഗിരീഷിന്റെ ഉത്തരവ്.

റോഡ് അപകടമുണ്ടാക്കി വാഹനങ്ങള്‍ കടന്നുകളഞ്ഞ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള മൂന്ന് ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി ഉത്തരവ്. ജില്ല തോറുമുള്ള സ്‌ക്വാഡുകള്‍ പരസ്പരം ഏകോപനത്തില്‍ പ്രവര്‍ത്തിക്കണം. പൊലീസ് ഉദ്യോഗസ്ഥര്‍ ഇത്തരം സംഭവങ്ങള്‍ സ്‌ക്വാഡിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കണം.

സൈബര്‍ പൊലീസിന്റെ സഹായവും ഉറപ്പാക്കണം. പൊതുജനങ്ങള്‍ക്ക് വിളിച്ചറിയിക്കാന്‍ സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ ഫോണ്‍ നമ്പറുകള്‍ ലഭ്യമാക്കണമെന്നും നിര്‍ദേശിച്ചു. റോഡില്‍ ഇടിച്ചിട്ട് വാഹനം നിര്‍ത്താതെ പോകുന്ന അപകടങ്ങളില്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കാനുള്ള നിയമഭേദഗതി കേന്ദ്രസര്‍ക്കാര്‍ ആലോചിക്കണമെന്നും കോടതി  നിർദ്ദേശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഐ.സി.എസ്.ഇ  10, 12 ക്ലാസുകളിലെ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി : രാജ്യത്തെ ഐ എസ് സി -ഐ.സി.എസ്.ഇ  10, 12 ക്ലാസുകളിലെ പരീക്ഷാ ഫലം പ്രഖ്യാപിച്ചു.പത്താം ക്ലാസിൽ 99.47% വും പന്ത്രണ്ടാം ക്ലാസിൽ 98.19% വുമാണ് വിജയം.കേരളത്തില്‍ പത്താം ക്ലാസിന് 99.99...

മഴക്കാല മുന്നൊരുക്കം: വിദ്യാലയങ്ങളുടെയും സ്കൂൾ ബസുകളുടെയും ഫിറ്റ്നസ് മേയ് 28ന് മുമ്പ് ഉറപ്പാക്കണം: ജില്ലാ കളക്ടർ

ആലപ്പുഴ: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി വിദ്യാലയങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്  സ്കൂൾ ബസുകളുടെ ഫിറ്റ്നസ് എന്നിവ മേയ് 28ന് മുമ്പ് ഉറപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക്  ജില്ലാ കളക്ടർ അലക്സ് വർഗീസ് നിർദ്ദേശം...
- Advertisment -

Most Popular

- Advertisement -