തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്നും മഴ തുടരും. പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ വടക്കാഞ്ചേരി, ഷോർണൂർഒറ്റപ്പാലം, ആലപ്പുഴ ജില്ലയിലെ തീരദേശ മേഖലകൾ, അരൂക്കുറ്റി, തൃപ്പൂണിത്തുറ, കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മുതൽ പയ്യോളി വരെയുള്ള തീരദേശ പ്രദേശങ്ങൾ, എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ തുടങ്ങിയ പ്രദേശങ്ങളിൽ രാവിലെ മുതൽ ഒറ്റപ്പെട്ട മഴ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കോഴിക്കോട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഇന്നും ഇടത്തരം മഴ പെയ്തേക്കും. ഇടുക്കി ജില്ല, പാലക്കാട് ജില്ലയുടെ കിഴക്ക മേഖല, വയനാട് തുടങ്ങിയ പ്രദേശങ്ങളിലും ഇന്ന് ഒറ്റപ്പെട്ട മഴ സാധ്യത മുന്നറിയിപ്പുണ്ട്.





