Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryവിനുജോബിന് സ്വീകരണവും...

വിനുജോബിന് സ്വീകരണവും പ്രതിഭാ സംഗമവും

ചങ്ങനാശ്ശേരി :കേരള കോൺഗ്രസ്‌ ടൗൺ ഈസ്റ്റ്‌, വെസ്റ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വിനു ജോബ് എം എൽ എ ക്കു സ്വീകരണവും പ്രതിഭ സംഗമവും നടത്തി. കേരള കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ മാത്യു തെക്കനാടിന്റെ അധ്യക്ഷതയിൽ കേരള കോൺഗ്രസ്‌ വൈസ് ചെയർമാൻ വി ജെ ലാലി ഉത്ഘാടനം ചെയ്തു.

പാർട്ടി ജില്ലാ പ്രസിഡന്റ്‌ അഡ്വ. ജെയ്സൺ ജോസഫ് മുഖ്യ പ്രസംഗം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ്‌ മാത്തുകുട്ടി പ്ലാത്താനം ആമുഖ പ്രസംഗം നടത്തി. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് കെ ഇ  ജോബ് ഫൌണ്ടേഷൻ ഏർപ്പെടുത്തിയ മെമെന്റൊയും ക്യാഷ് അവാർഡും വിനു ജോബ് എം എൽ എ നൽകി. ജസ്റ്റിൻ ബ്രൂസ് കെ ഇ ജോബ് അനുസ്മരണ പ്രസംഗം നടത്തി.

കേരള കോൺഗ്രസ്‌ ഉന്നതാധികാര സമിതി അംഗങ്ങളായ അഡ്വ. ചെറിയാൻ ചാക്കോ, ജോർജ്കുട്ടി മാപ്പിളശ്ശേരി, ആർ ശശിധരൻ നായർ,സ്റ്റീയറിംഗ് കമ്മിറ്റിയഗം മുകുന്ദൻ രാജു,ടൗൺ വെസ്റ്റ്‌ മണ്ഡലം പ്രസിഡന്റ്‌ സിബിച്ചൻ ഇടശ്ശേരിപ്പറമ്പിൽ,ജില്ലാ ഭാരവാഹികളായ ജോസുകുട്ടി നെടുമുടി, സച്ചിൻ സാജൻ ഫ്രാൻസിസ്, സന്തോഷ്‌ ആന്റണി,ആലിച്ചൻ തൈപ്പറമ്പിൽ,ഡിസ്‌നി പുളിമൂട്ടിൽ, മുനിസിപ്പൽ കൗൺസിലർ അക്ഷയ, മുൻ മുനിസിപ്പൽ കൗൺസിലർമാരായ മോളമ്മ, ബിന്ദു ജോസഫ്, എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്കൂട്ടറിൽ നിന്നും ഹെൽമറ്റ് മോഷ്ടിച്ച സംഭവത്തിൽ തടിയൂരി യുവതി

തിരുവല്ല : തിരുവല്ല താലൂക്ക് ആശുപത്രി പരിസരത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിൽ നിന്നു  ഹെൽമറ്റ് മോഷ്ടിച്ച സംഭവത്തിൽ തടിയൂരി യുവതി. ‌സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഹെൽമറ്റ്, താലൂക്ക് ആശുപത്രിയിൽ തിരികെ ഏൽപിച്ചു...

നെൽകർഷക സംരക്ഷണ സമിതി  സംസ്ഥാന സമ്മേളനത്തിൽ  500 കർഷകരെ പങ്കെടുപ്പിക്കും

തിരുവല്ല : നെൽകർഷക സംരക്ഷണ സമിതി ( എൻ.കെ.എസ്. എസ്) ഒന്നാം സംസ്ഥാന സമ്മേളനത്തിൽ അപ്പർകുട്ടനാട്ടിൽ നിന്നും 500 കർഷകരെ പങ്കെടുപ്പിക്കാൻ അപ്പർകുട്ടനാട് നെൽ കർഷക സമിതി വാർഷികയോഗം തീരുമാനിച്ചു. ഈ മാസം...
- Advertisment -

Most Popular

- Advertisement -