Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsKottayamബൈക്കും പാൽവണ്ടിയും...

ബൈക്കും പാൽവണ്ടിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കോട്ടയം: എംസി റോഡിൽ പള്ളം മാവിളങ്ങിൽ ബൈക്കും പാൽവണ്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പത്തനംതിട്ട സ്വദേശിയായ മഹേന്ദ്രൻ (മനു 20) ആണ് മരിച്ചത്. ഇയാൾക്കൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന സനീശനെ (20) പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി 12.30 ഓടെ പള്ളം പോസ്റ്റ് ഓഫിസ് ജംഗ്ഷനു സമീപമായിരുന്നു അപകടം. പത്തനംതിട്ടയിൽ നിന്നും കോട്ടയം ഭാഗത്തേയ്ക്ക് വരികയായിരുന്നു ബൈക്ക്. ഈ സമയം എതിർ ദിശയിൽ നിന്നും എത്തിയ പാൽ വണ്ടിയുമായി ബൈക്ക് ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ബൈക്ക് യാത്രക്കാരെ ഇതുവഴി എത്തിയ ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും പൊലീസും ചേർന്നാണ് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്.

അപ്പോഴേയ്ക്കും മനുവിന്റെ മരണം സംഭവിച്ചിരുന്നു. പരിക്കേറ്റ സനീശൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ ചിങ്ങവനം പൊലീസ് മേൽ നടപടി സ്വീകരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇറാൻ പ്രസിഡന്റുമായി പ്രധാനമന്ത്രി ഫോണിൽ സംസാരിച്ചു

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന അസ്വസ്ഥതകൾക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയാനുമായി ടെലിഫോണിൽ സംസാരിച്ചു. സംഘർഷ സാഹചര്യം ചർച്ച ചെയ്ത പ്രധാനമന്ത്രി മോദി ഇറാനിലെ ഭാരത പൗരന്മാരുടെ സുരക്ഷ സംബന്ധിച്ച...

പാലക്കാട് രമേഷ് പിഷാരടി കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും

പാലക്കാട് : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാർട്ടിക്കു പുറത്തായതോടെ പാലക്കാട് മണ്ഡലത്തിൽ ചലച്ചിത്രതാരം രമേശ് പിഷാരടി കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും .കോൺഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ രമേഷ് പിഷാരടിയുമുണ്ട്. പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളൊഴികെയുള്ളിടത്ത് സിറ്റിംഗ്...
- Advertisment -

Most Popular

- Advertisement -