Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsKochiമാതാപിതാക്കളുടെ ക്രെഡിറ്റ്...

മാതാപിതാക്കളുടെ ക്രെഡിറ്റ് സ്കോർ കുറഞ്ഞാൽ വിദ്യാഭ്യാസ വായ്പ നിഷേധിക്കാം – ഹൈക്കോടതി

കൊച്ചി : മാതാപിതാക്കളുടെ ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞാൽ ബാങ്കുകള്‍ക്ക് വിദ്യാഭ്യാസ വായ്പ നിഷേധിക്കാനാകുമെന്ന് ഹൈക്കോടതി. മാതാപിതാക്കളുടെ സിബിൽ സ്‌കോർ കുറവായതിന്റെ പേരിൽ ബാങ്കുകൾ വായ്പ നിഷേധിച്ചത് ചോദ്യംചെയ്ത് വിദ്യാർഥികൾ നൽകിയ ഹർജികൾ തള്ളിയ ഉത്തരവിലാണ് ഹൈക്കോടതി വ്യക്തമാക്കിയത് .

വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിന്റെ പേരിൽ മൗലികാവകാശം നിഷേധിക്കപ്പെട്ടു എന്നു പറയാനാകില്ല. 2005-ലെ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനീസ് (റെഗുലേഷൻ) ആക്ടിന്റെ ലക്ഷ്യങ്ങൾ കണക്കിലെടുക്കുമ്പോൾ വിദ്യാഭ്യാസ വായ്പയ്ക്കുള്ള അപേക്ഷയിൽ സഹ-വായ്പക്കാരന്റെ ക്രെഡിറ്റ് സ്‌കോറോ ക്രെഡിറ്റ് റിപ്പോര്‍ട്ടോ പരിഗണിക്കരുതെന്ന് പറയാനാവില്ലെന്ന് കോടതി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പണം വച്ച് ചീട്ടുകളിച്ച സംഘത്തിലെ 12 പേരെ പിടികൂടി

പത്തനംതിട്ട : പത്തനംതിട്ട പോലീസ് നടത്തിയ റെയ്‌ഡിൽ പണം വച്ച് ചീട്ടുകളിച്ച സംഘത്തിലെ 12 പേരെ പിടികൂടി. പ്രമാടം പൂങ്കാവ് നെല്ലിമൂട്ടിൽ ബിൽഡിങ്സിന്റെ പുറകുവശത്ത് ചീട്ടു കളിച്ചുകൊണ്ടിരുന്നവരെ  ഇന്നലെ രാത്രി പത്തരയോടെ കസ്റ്റഡിയിലെടുത്തത്. ...

മോദി 3.0 : മൂന്നാം എൻഡിഎ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി

ന്യൂഡൽഹി : മൂന്നാം എൻഡിഎ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി.തുടർച്ചയായ മൂന്നാം വട്ടം നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.രാഷ്ട്രപതി ഭവനിൽ 7.20ഓടെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചു.വിവിധ രാഷ്ട്രത്തലവന്മാരും...
- Advertisment -

Most Popular

- Advertisement -