Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsയുവാവിനെ പേനാക്കത്തിക്ക്...

യുവാവിനെ പേനാക്കത്തിക്ക് ആക്രമിച്ച് കൊല്ലാൻ ശ്രമിച്ചതിന് രണ്ടുപേരെ അറസ്റ്റ് ചെയ്തു

പത്തനംതിട്ട: പോലീസ് ആണെന്ന് തെറ്റിദ്ധരിച്ച് യുവാവിനെ പേനാക്കത്തിക്ക്  ആക്രമിച്ച് കൊല്ലാൻ ശ്രമിച്ചതിന് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ചിറ്റാർ സീതത്തോട്  കാക്കുന്നത്ത്  ഷിജോ ജോസഫ് (34), സീതത്തോട് മൂന്ന് കല്ല്  മരുതിമൂട്ടിൽ റംഷാദ് (28) എന്നിവരാണ് ചിറ്റാർ പോലീസിന്റെ പിടിയിലായത്.

ജൂലൈ 22 ബുധൻ രാത്രിയിൽ ആണ് ആക്രമണം നടന്നത്. സീതത്തോട് സ്കൂളിന് സമീപം  റോഡരികിൽ നിന്ന പ്രതികളെ  സ്കൂട്ടറിൽ പോയ യുവാക്കൾ നോക്കിയതിനെ തുടർന്ന് , ഇവർ പോലീസോ എക്സൈസോ ഉദ്യോഗസ്ഥർ ആയിരിക്കാം എന്ന് തെറ്റിദ്ധരിച്ച് പ്രതികൾ ബൈക്കിൽ പിന്തുടർന്ന് തടഞ്ഞുനിർത്തി.

ഒന്നാംപ്രതി ഷിജോ ജോസഫ് കയ്യിൽ കരുതിയിരുന്ന പേനാക്കത്തികൊണ്ട് ബൈക്ക് ഓടിച്ചിരുന്ന യുവാവിനെ ആക്രമിച്ചു. വയറിനും മുഖത്തും പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് യുവാവിന്റെ മൊഴി  പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു
ഇതിൽ ഒന്നാംപ്രതി ഷിജോ ജോസഫ് ചിറ്റാർ പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് ഉൾപ്പെടെ 4 ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

എസ്എച്ച് ഒ അനീസ്, എസ്.ഐ. മാരായ ബി.അനിൽകുമാർ, പി .പി. മനോജ് കുമാർ  എ. എസ്. ഐ. അനിൽകുമാർ, സിപിഒ സജിൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിഷു – ഈസ്റ്റർ സഹകരണ വിപണി ഉദ്ഘാടനം 11ന്

തിരുവനന്തപുരം : സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് മുഖേന സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും, 156 ത്രിവേണി സൂപ്പർ മാർക്കറ്റുകളിലുമായി നടത്തുന്ന 170 വിഷു - ഈസ്റ്റർ സഹകരണ വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം...

വില്പനയ്ക്കായി  ഇന്ത്യൻ നിർമ്മിത വിദ്ദേശ മദ്യം സൂക്ഷിച്ച കുറ്റത്തിന് മാന്നാനം സ്വദേശിയെ അറസ്റ്റ് ചെയ്തു

കോട്ടയം : ഓണം ലക്ഷ്യമാക്കി വില്പനയ്ക്കായി ഒൻപത് കുപ്പി ഇന്ത്യൻ നിർമ്മിത വിദ്ദേശ മദ്യം സൂക്ഷിച്ച കുറ്റത്തിന് മാന്നാനം വേലംകുളം ഭാഗത്ത് പറപ്പള്ളി തലക്കൽ വീട്ടിൽ സന്തോഷ് കമാർ പി എൻ( 50)...
- Advertisment -

Most Popular

- Advertisement -