Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsപുനര്‍ജനിയിൽ മുഖ്യമന്ത്രി...

പുനര്‍ജനിയിൽ മുഖ്യമന്ത്രി വിഡി സതീശനെതിരെ തെളിവില്ലെന്ന് വിജിലൻസ്

തിരുവനന്തപുരം : പുനര്‍ജനി പദ്ധതി ആരോപണത്തില്‍ മുഖ്യമന്ത്രി വി.ഡി.സതീശതിരെ തെളിവില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.കേസുമായി ബന്ധപ്പെട്ട എല്ലാ നടപടികളും അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായും ആഭ്യന്തരമന്ത്രി പറഞ്ഞു.

പുനര്‍ജനി പദ്ധതിക്കുള്ള ഫണ്ട് എറണാകുളം ആസ്ഥാനമായ മണപ്പാട്ട് ഫൗണ്ടേഷന്‍ എന്ന സ്ഥാപനം വഴിയാണ്  എത്തിയത്. അതിൽ സതീശന് പങ്കുണ്ടെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ആഭ്യന്തരമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.കേസ് രാഷ്ട്രീയ പ്രേരിതമായിരുന്നു. നേരത്തെ വിജിലൻസ് തെളിവ് കണ്ടെത്തിയിട്ടില്ലെന്നും വീണ്ടും അന്വേഷണം നടത്തി ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴക്കെടുതി : കുട്ടനാട്ടിൽ 44 ക്യാമ്പുകൾ സജ്ജമാക്കി: മന്ത്രി എം ലിജു

ആലപ്പുഴ: മഴ തുടരുന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങളുടെ ഭാഗമായി കുട്ടനാട്ടിൽ 44 ക്യാമ്പുകൾ സജ്ജമാക്കിയതായി ജില്ലയുടെ ചുമതലയുള്ള സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജു. ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനായി കുട്ടനാട്ടിൽ സജ്ജമാക്കിയ ക്യാമ്പുകളിൽ ആവശ്യമായ...

റെയില്‍വേ പാളത്തില്‍ ആട്ടുകല്ല് : അട്ടിമറിയെന്ന് സംശയം

കൊച്ചി: കൊച്ചിയില്‍ പച്ചാളം പാലത്തിന് സമീപം റെയില്‍വേ പാളത്തില്‍ ആട്ടുകല്ല് കണ്ടെത്തി. റെയില്‍വേ പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. ട്രെയിന്‍ അട്ടിമറിയെന്ന് സംശയം. റെയില്‍വെ ട്രാക്കിന്റെ നടുഭാഗത്താണ് ആട്ടുകല്ല് വെച്ചിരുന്നത്. അപകടമുണ്ടാക്കും വിധം...
- Advertisment -

Most Popular

- Advertisement -