Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsKollamഗുരുദേവ ജയന്തി...

ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങൾ തുടങ്ങി

കൊല്ലം: ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തിന്  ഒരുക്കങ്ങള്‍ ആരംഭിച്ചു. ആഗസ്ത് 28നാണ് 172-ാമത് ഗുരുദേവജയന്തി. ഗുരുദര്‍ശനവും ശിവഗിരി മഠത്തിന്റെ ഖ്യാതിയും ലോകമെമ്പാടും എത്തിച്ചേര്‍ന്നതില്‍ ശിവഗിരി മഠം വഹിച്ച വലിയ പങ്ക് എവിടെയും ചര്‍ച്ച ചെയ്യപ്പെടുന്ന വേളയിലാണ് ഇക്കൊല്ലത്തെ ചതയദിനാഘോഷമെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറല്‍ സെക്രട്ടറി, സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, ജയന്തി ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി വിരജാനന്ദഗിരി എന്നിവര്‍ അറിയിച്ചു.

ഗുരുദേവന്‍ ജനിച്ച ചെമ്പഴന്തിയിലും മഹാസമാധി പീഠം നിലകൊള്ളുന്ന ശിവഗിരിയിലും ശിവഗിരിമഠത്തിന്റെ മറ്റു ശാഖാസ്ഥാപനങ്ങളിലും ജയന്തിയാഘോഷങ്ങള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ നടന്നുവരുന്നു. എസ്എന്‍ഡിപി യോഗം യൂണിയനുകള്‍, ശാഖകള്‍, ഇതര പ്രസ്ഥാനങ്ങള്‍ എന്നിവയൊക്കെയും ജയന്തി ആഘോഷം മംഗളകരമായി നടത്തുന്നതിനുള്ള പരിശ്രമത്തിലാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭരണമാറ്റം വേണമെന്നോ വേണ്ടെന്നോ പറയുന്നില്ല- ജനാധിപത്യം വിജയിക്കട്ടെ: ജി സുകുമാരൻ നായർ

ചങ്ങനാശ്ശേരി: ഭരണമാറ്റം വേണമെന്നോ വേണ്ടെന്നോ പറയുന്നില്ലെന്നും, ജനാധിപത്യം വിജയിക്കട്ടെയെന്നും  എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. നിലവിലെ സാഹചര്യം പടിച്ച് ഓരോ വോട്ടറും വോട്ടു ചെയ്യണം. അതാണ് തന്റെ നിലപാടെന്ന് ജി...

സുവർണ്ണ ജൂബിലി ഉദ്ഘാടനവും ഓണാഘോഷവും നടത്തി

തിരുവല്ല : മുണ്ടിയപ്പള്ളി വൈ എം സി എ സുവർണ്ണ ജൂബിലിയും ഓണാഘോഷവും ജില്ലാ പഞ്ചായത്ത് അംഗം ബിജു ടിജോർജ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് വർക്കി കുരുവിള അധ്യക്ഷത വഹിച്ചു. വൈ എം...
- Advertisment -

Most Popular

- Advertisement -