Wednesday, November 18, 2026
No menu items!

subscribe-youtube-channel

HomeNewsഎം സി...

എം സി റോഡിൽ വെള്ളം കയറിയതോടെ യാത്ര തടസം നേരിട്ടു

തിരുവല്ല: കിഴക്കൻ വെള്ളത്തിന്റെ വരവിൽ മണിമലയും പമ്പാനദിയും കര കവിഞ്ഞതോടെ എം സി റോഡിലും വെള്ളം കയറി. എം സി റോഡിലെ  തിരുമൂലപുരത്തിനും കുറ്റൂരിനും ഇടയ്ക്കുള്ള ഭാഗത്താണ് വെള്ളം കയറിയത്. ഇതോടെ നിരവധി വാഹനങ്ങൾക്ക് യാത്ര തടസം നേരിട്ടു.  വലിയ വാഹനങ്ങൾ മാത്രമാണ് ഇപ്പോൾ കുടന്നു പോകുന്നത്. നിരവധി വാഹനങ്ങൾ റോഡിലെ വെളളക്കെട്ടിൽ കുടുങ്ങി.

തിരുവല്ല – കോഴഞ്ചേരി റോഡിലും വെള്ളം കയറി. വള്ളംകുളം, ഇരവിപേരൂർ,  തോട്ടപ്പുഴശ്ശേരി എന്നിവിടങ്ങളിലാണ് കൂടുതൽ വെള്ളക്കെട്ട് രൂപപ്പെട്ടത്. രാവിലെ തിരുവല്ലയിൽ നിന്നും പത്തനംതിട്ടയിലേക്ക് പോയ കെ എസ് ആർടിസി സൂപ്പർ ഡീലക്സ് ബസ് ഇരവിപേരൂരിന് സമീപം റോഡിലെ വെള്ളക്കെട്ടിൽ  തകരാറിലായി. ഇതോടെ രാവിലെ വാഹന ഗതാഗതം നിർത്തി വെച്ചിരുന്നു.

തിരുവല്ല-അമ്പലപ്പുഴ റോഡിൽ നെടുമ്പ്രം ഭാഗത്ത് റോഡിൽ വെള്ളം കയറിയതിനാൽ  ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായും നിർത്തി വെച്ചു.  തിരുവല്ലയിൽ നിന്ന് വരുന്ന കെഎസ്ആർടിസി ബസുകൾ പൊടിയാടി വരെയും, ആലപ്പുഴ ഭാഗത്തുനിന്നുള്ള ബസുകൾ ചക്കുളത്തുകാവ് വരെയും ആണ് സർവീസ് നടത്തുന്നത്. പൊടിയാടിയിൽ നിന്ന്  നീരേറ്റുപുറത്തേക്ക് ട്രാക്ടറിൽ കയറ്റിയാണ് ആളുകളെ  ഇറക്കിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിച്ച്‌ ഇ.ഡി

തിരുവനന്തപുരം : സിഎംആർഎൽ മാസപ്പടി കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെടുന്ന നോട്ടിസ് പിണറായി വിജയന്റെ വീട്ടിൽ പതിച്ച്‌ ഇ.ഡി.വെള്ളിയാഴ്ച 11 മണിക്ക് ഇ.ഡിയുടെ കൊച്ചി ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെടുന്ന...

ടിവികെ വ്യാജകത്തുണ്ടാക്കിയെന്ന് പരാതിനൽകി ദിനകരൻ

ചെന്നൈ : ടിവികെ വ്യാജക്കത്ത് തയാറാക്കിയെന്ന ഗുരുതര ആരോപണവുമായി എഎംഎംകെ ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരൻ രംഗത്തെത്തി.എഎംഎംകെ എംഎൽഎ കാമരാജിന്റെ പേരിൽ വ്യാജ പിന്തുണക്കത്ത് തയ്യാറാക്കി എന്നാണ് ആരോപണം. ഗിണ്ടി പൊലീസ് സ്റ്റേഷനിലാണ്...
- Advertisment -

Most Popular

- Advertisement -