Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsനെല്ലിയാമ്പതി ബസ്...

നെല്ലിയാമ്പതി ബസ് അപകടം :  തകരാറ് വിശദമായി പരിശോധിക്കും: മന്ത്രി സിപി ജോൺ

പാലക്കാട് : നെല്ലിയാമ്പതിയിൽ  കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിന്റെ കാരണം ബസിന്റെ ബ്രേക്ക് തകരാറിലാണോ അതോ ഡ്രൈവറുടെ ശ്രദ്ധക്കുറവാണോ എന്ന് വിശദമായി പരിശോധിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സിപി ജോൺ. അപകടത്തിൽ പരിക്കേറ്റ് പാലക്കാട് ജില്ലാ ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 5 ദിവസത്തിനകം പോസ്റ്റ് ട്രാഷ് അനാലിസിസിലൂടെ അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

വാഹനത്തിൽ 72 യാത്രക്കാരുണ്ടായിരുന്നുവെന്നത് കേരളത്തിലെ സാഹചര്യത്തിൽ ഓവർലോഡായി കണക്കാക്കാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. എതിർദിശയിൽ വന്ന ഇരുചക്രവാഹനത്തിൽ തട്ടാതിരിക്കാൻ ബസ് വെട്ടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽപ്പെട്ടവർക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ്:സത്യഭാമയുടെ അറസ്റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു

കൊച്ചി:ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസിൽ നർത്തകി സത്യഭാമയുടെ അറസ്റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. കേസ് വീണ്ടും പരിഗണിക്കുന്ന ഈ മാസം 27 വരെ സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ...

വഴിയോരകച്ചവട തൊഴിലാളി ഫെഡറേഷൻ ധർണ നടത്തി

ചെങ്ങന്നൂർ : തെരുവോര കച്ചവട ഉപജീവന സംരക്ഷണ നിയമം പഞ്ചായത്തുകളിലും നടപ്പാക്കുക, സർവ്വെ നടപടികൾ പൂർത്തീകരിച്ച് ലൈസൻസ് നൽകുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വഴിയോര കച്ചവടതൊഴിലാളി ഫെഡറേഷൻ്റെ നേതൃത്വത്തിൽ ഫെബ്രുവരി 18, 19...
- Advertisment -

Most Popular

- Advertisement -