Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകരിപ്പുഴ തോട്ടിലെ ഒരുമുട്ടുകളിലെ...

കരിപ്പുഴ തോട്ടിലെ ഒരുമുട്ടുകളിലെ തടസ്സം നീക്കണം – മന്ത്രി എം ലിജു –

ആലപ്പുഴ: കരിപ്പുഴ തോട്ടിൽ ഒരു മുട്ടുകളിൽ മാലിന്യമടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെടുന്ന സാഹചര്യം എത്രയും പെട്ടെന്ന് ഒഴിവാക്കുവാനുള്ള നിർദ്ദേശങ്ങൾ നൽകി എക്സൈസ് സഹകരണവും മന്ത്രി എം ലിജു.മാലിന്യം നീക്കി നീരൊഴുക്ക് സുഗമമാക്കാൻ ഇറിഗേഷൻ, തദ്ദേശ സ്വയംഭരണ വകുപ്പുകൾക്കാണ്  നിർദേശം നൽകിയത്.

നീരൊഴുക്ക് തടസ്സപ്പെട്ട എരുവ മേഖലയിൽ മന്ത്രി നേരിട്ട് സന്ദർശനവും നടത്തി.
മാലിന്യങ്ങൾ അടിഞ്ഞുകൂടി പ്രദേശത്തെ നീരൊഴുക്ക് തടസ്സപ്പെട്ട സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. മൂഴിയാർ അണക്കെട്ട് തുറന്ന പശ്ചാത്തലത്തിൽ ജലനിരപ്പും ഉയർന്നിരുന്നു. വെള്ളപ്പൊക്ക സമയത്ത് ഒഴുകിവരുന്ന പായലും മാലിന്യങ്ങളും കരിപ്പുഴ തോടിൽ സ്ഥാപിച്ചിരിക്കുന്ന ഓരുമുട്ടുകളിൽ തടഞ്ഞുനിൽക്കുന്നതായിരുന്നു വെള്ളം ഒഴുകിപ്പോകുന്നതിന് തടസ്സമായി നിന്നിരുന്നത്.

അടിയന്തരമായി മാലിന്യം നീക്കം  ചെയ്യും.ഓരുമുട്ടുകളിൽ മാലിന്യം തങ്ങിനിൽക്കുന്ന പ്രശ്നത്തിന് ശാശ്വതപരിഹാരം കണ്ടെത്തുന്നതിനായി വിശദമായ റിപ്പോർട്ട്‌ ഇറിഗേഷൻ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. റിപ്പോർട്ട്‌ ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

വെള്ളപ്പൊക്ക ഭീഷണിയും വീടുകളിൽ വെള്ളം കയറിയ സാഹചര്യവും കണക്കിലെടുത്ത് ആലപ്പുഴ ജില്ലയിലാകെ 53 ക്യാമ്പുകളാണ് ഇതിനോടകം പ്രവർത്തനം തുടങ്ങിയത്. 813 കുടുംബങ്ങളിലായി 2635 ആളുകളാണ് ക്യാമ്പുകളിൽ കഴിയുന്നത്. ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യങ്ങളും അവശ്യ വസ്തുക്കളും ഭക്ഷണവും ഉറപ്പാക്കിയിട്ടുണ്ടെന്നും ആവശ്യമുണ്ടെങ്കിൽ കൂടുതൽ ക്യാമ്പുകൾ തുറക്കാനുള്ള നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതക കേസ് : പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തം

കോട്ടയം : കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലക്കേസിൽ പ്രതി കാഞ്ഞിരപ്പള്ളി കരിമ്പനാൽ ജോർജ് കുര്യന് ഇരട്ട ജീവപര്യന്തവും 20 ലക്ഷം രൂപ പിഴയും ശിക്ഷ.ശിക്ഷ വെവ്വേറെ അനുഭവിക്കണം.കോട്ടയം അഡീഷനൽ സെഷൻസ് കോടതി ആണ് ശിക്ഷ വിധിച്ചത്....

ശബരിമല മകരവിളക്ക് ഉത്സവം – തൃക്കേട്ടനാൾ രാജരാജ വർമ്മ പന്തളം കൊട്ടാരം രാജപ്രതിനിധി

പന്തളം : ഈ വർഷത്തെ  മകരവിളക്ക് ഉത്സവത്തിന് ശബരിമലയിൽ അയ്യപ്പ സ്വാമിക്ക് ചാർത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളത്തു വലിയ തമ്പുരാൻ തിരുവോണം നാൾ രാമവർമ്മ രാജയുടെ പ്രതിനിധിയായി പന്തളം ഊട്ടുപുര കൊട്ടാരത്തിൽ തൃക്കേട്ടനാൾ രാജരാജവർമ്മയെ...
- Advertisment -

Most Popular

- Advertisement -