Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsപുതമൺ പുതിയ...

പുതമൺ പുതിയ പാലത്തിൻ്റെ അപ്രോച്ച് റോഡിൽ വിള്ളൽ

റാന്നി: റാന്നി- കോഴഞ്ചേരി റോഡിൽ പുതമൺ പുതിയ പാലത്തിൻ്റെ അപ്രോച്ച് റോഡിൽ വിള്ളൽ. പുതമൺ കരയോട് ചേർന്ന ഭാഗത്താണ് വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ അപ്രോച്ച് റോഡ് ഇരുത്തിയിട്ടുമുണ്ട്. പുതിയ പാലത്തിൻ്റെ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കുള്ളിലാണ് അപ്രോച്ച് റോഡിൽ വിള്ളൽ കണ്ടെത്തിയത്. യാത്രക്കാർ ഇപ്പോൾ ഇതുവഴി ഭീതിയോടെയാണ് സഞ്ചരിക്കുന്നത്.

പഴയ പാലത്തിൻ്റെ തൂണുകൾക്ക് ബലക്ഷയം സംഭവിച്ചതിനെ തുടർന്നാണ് പുതിയ പാലം നിർമിച്ചത്. നിർമ്മാണത്തിലെ അപാകതയാണ് വിള്ളലിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.

എന്നാൽ റോഡിൻ്റെ വശം കെട്ടിയുയർത്തിയ ഭാഗം വിണ്ടുകീറിയതാണെന്നും ആശങ്കപ്പെടെണ്ട സാഹചര്യമില്ലെന്നും പൊതു മരാമത്ത് അധികൃതർ വ്യക്തമാക്കി. മഴയ്ക്ക് ശേഷം അറ്റകുറ്റപണി നടത്തുമെന്നും അവർ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും

മുംബൈ : മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് നാളെ സത്യപ്രതിജ്ഞ ചെയ്യും . നാളെ വൈകുന്നേരം അഞ്ചിന് ആസാദ് മൈതാനിയിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും.ബിജെപി നിയമസഭാ കക്ഷിയോഗത്തിൽ ഐക്യകണ്ഠേന ഫഡ്നാവിസിനെ തിരഞ്ഞെടുക്കുകയായിരുന്നു .പ്രധാനമന്ത്രി...

ഹോട്ടലുകളിലും തട്ടുകടകളിലും പരിശോധന : മൂന്നു സ്ഥാപനങ്ങൾ അടപ്പിച്ചു

കോട്ടയം : ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂർ എന്നിവിടങ്ങളിലെ തട്ടുകടകൾ, ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ രാത്രികാല പ്രത്യേക സ്‌ക്വാഡ് പരിശോധനയിൽ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത ഒരു സ്ഥാപനവും, ഭക്ഷ്യ സുരക്ഷാ...
- Advertisment -

Most Popular

- Advertisement -