Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsസ്‌കൂളുകളിൽ ഓണപ്പരീക്ഷയ്ക്ക്...

സ്‌കൂളുകളിൽ ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം

പത്തനംതിട്ട : വെള്ളപ്പൊക്കത്തെ തുടർന്നുള്ള തുടർച്ചയായ അവധികൾക്ക് ശേഷം സ്‌കൂളുകളിൽ ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം.രാവിലെയും ഉച്ചയ്ക്കുമാണ് പരീക്ഷകൾ. 15 മിനിട്ട് കൂൾ ഓഫ് ടൈം അനുവദിച്ചിട്ടുണ്ട്. ഹയർ സെക്കൻഡറി ക്ലാസുകളിലെയും എട്ടാം ക്ലാസിലെയും പരീക്ഷയിൽ മാറ്റം വരുത്തിയിട്ടുണ്ട്. പ്ലസ് ടുവിന് 18 ന് നടക്കേണ്ട ബയോളജി പരീക്ഷയും 20 ന് നടക്കേണ്ട അക്കൗണ്ടൻസി പരീക്ഷയും നാളെ നടക്കും.

21 ന് എട്ടാം ക്ലാസിലെ കുട്ടികൾക്ക് പരീക്ഷയുണ്ട്. അന്നു തന്നെ സ്‌കൂളുകളിൽ ഓണാഘോഷം നടത്താനാണ് സർക്കാർ തീരുമാനം. ഇതിനെതിരെ അധ്യാപക സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് ഉണ്ട്. എങ്കിലും പരീക്ഷ മാറ്റിയിട്ടില്ല. 21 ന് രാവിലെ 9.30 ന് പരീക്ഷ തുടങ്ങുന്നതിനാൽ എല്ലാവർക്കും ഓണാ ഘോഷത്തിൽ പങ്കെടുക്കാമെന്നാണ് സർക്കാർ വിശദീകരണം.

ഓഗസ്റ്റ് 10 വരെ പഠിപ്പിച്ച പാഠ ഭാഗങ്ങളാണ് ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് 31 വരെയുള്ള പാഠങ്ങളാണ് സാധാരണ ഓണപ്പരീക്ഷയിൽ ചോദ്യമായി ചേർക്കാറ്. എന്നാൽ സെൻസസ് ഡ്യൂട്ടിയും മഴക്കെടുതിയും കാരണം പാഠങ്ങൾ പഠിപ്പിച്ചു തീർക്കാൻ ഇക്കുറി അധ്യാപകർക്ക് കഴിഞ്ഞിരുന്നില്ല 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിൽ ജിഎസ്ടി റെയ്ഡ്

തൃശ്ശൂർ : തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിൽ ജിഎസ്ടി റെയ്ഡ് നടക്കുന്നു.75 കേന്ദ്രങ്ങളിൽ ഇന്നലെയാണ് സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ പരിശോധന ആരംഭിച്ചത് .കണക്കിൽ പെടാത്ത 104 കിലോയിലധികം സ്വർണാഭരണങ്ങളും രേഖകളും കണ്ടെടുത്തതായി ജിഎസ്ടി...

കേര പദ്ധതി സംസ്ഥാന തല ഉദ്ഘാടനം  ചേർത്തലയിൽ ഇന്ന്

ആലപ്പുഴ: സംസ്ഥാനത്തെ കാർഷിക രംഗത്ത് കാലാവസ്ഥാനുസൃതമായ കൃഷി രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും, അനുബന്ധ കാർഷിക മേഖലാ നവീകരണത്തിനായും സംസ്ഥാന കൃഷി വകുപ്പ് ലോകബാങ്കിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന കേരള കാലാവസ്ഥാ അതിജീവന കാർഷിക മൂല്യ വർദ്ധക...
- Advertisment -

Most Popular

- Advertisement -