Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsറേഷൻ അരിയുടെ...

റേഷൻ അരിയുടെ അളവിലും വിലയിലും മാറ്റമില്ല : മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം : ഓണക്കാലത്ത് വിവിധ കാർഡുകൾക്കുള്ള റേഷൻ അരി വിഹിതം കുറച്ചെന്നും അരി വില കൂട്ടിയെന്നുമുള്ള ആരോപണം തെറ്റാണെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. അരി വില 10.90 ൽ നിന്ന് 36 ആയി വർധിപ്പിച്ചുവെന്ന വാദം തെറ്റാണ്. ഒരോ കാർഡിനുമുള്ള സാധാരണ റേഷൻ അരിവിഹിതം കുറച്ചിട്ടുമില്ല, വില കൂട്ടിയിട്ടുമില്ല. ഇതിനുപുറമേ, സപ്ളൈകോയിൽ ഒരോ കാർഡിനും 36 കിലോ അരി ലഭ്യമാക്കിയിട്ടുണ്ട്.

നീല കാർഡിന് ഇത്തവണ ഓണത്തിന് ആളൊന്നിനു നാലു രൂപ നിരക്കിൽ 2 കി. അരിയും 17 രൂപ നിരക്കിൽ 4 കി. വരെ ആട്ടയും കൂടാതെ സ്‌പെഷൽ വിഹിതമായി ഒരു കുടുംബത്തിന് 3 കിലോഗ്രാം അരി 10.90 രൂപ നിരക്കിലും 2 കിലോ ഗോതമ്പ് 8.70 രൂപയ്ക്കും നൽകുന്നുണ്ട്. ഇതോടൊപ്പം ഒരു കുടുംബത്തിന് ഒഎംഎസ്എസ് അരി 10 കിലോ 26 രൂപ നിരക്കിലും നൽകുന്നു. പിങ്ക് കാർഡിനു ഇത്തവണ, 4 കിലോ അരിയും 1 കി. ഗോതമ്പും (ഗോതമ്പിനു പകരം നാലു കിലോ വരെ ആട്ട കിലോഗ്രാമിന് 9 രൂപ നിരക്കിൽ) നൽകുന്നുണ്ട്.

വെള്ള കാർഡിനു ഇത്തവണ 10.90 രൂപയ്ക്ക് 7 കി. അരിയും 4 കി. വരെ ആട്ട 17 രൂപയ്ക്കും സ്‌പെഷൽ വിഹിതമായി 2 കി. ഗോതമ്പ് 8.70 രൂപയ്ക്കും ഇതോടൊപ്പം ഒരു കുടുംബത്തിന് ഒഎംഎസ്എസ് അരി 10 കിലോ വീതം 26 രൂപയ്ക്കും നൽകുന്നു. ക്ഷേമ വിഭാഗം തവിട്ട് കാർഡിനു ഇത്തവണ 2 കി. വീതം അരി 10.90 രൂപ നിരക്കിലും 2 കി. ഗോതമ്പും 8.70 രൂപ, 1 കി. ആട്ട 17 രൂപ നിരക്കിലും നൽകുന്നുണ്ട്. ഒപ്പം കാർഡിന് ഒഎംഎസ്എസ് അരി 26 രൂപയ്ക്ക് 10 കിലോയും നൽകുന്നു. മഞ്ഞ കാർഡിന്റെ വിഹിതത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരംഗയാത്ര സംഘടിപ്പിച്ചു

തിരുവല്ല : സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി ബിജെപി തിരുവല്ല മണ്ഡലം കമ്മിറ്റി തിരംഗയാത്ര സംഘടിപ്പിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡൻ്റ് രാജേഷ് കൃഷ്ണ അധ്യക്ഷത...

പാതിരപ്പള്ളി റെയിൽവേ ഗേറ്റ്  അടച്ചിടും

ആലപ്പുഴ: ​മാരാരിക്കുളം - ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള പാതിരപ്പള്ളി റെയിൽവേ ഗേറ്റ് ജൂലൈ 20-ന് രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. ഈ സമയത്ത് വാഹനങ്ങൾ തൊട്ടടുത്തുള്ള ഉദയ ഗേറ്റോ...
- Advertisment -

Most Popular

- Advertisement -