Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsAdoorഫിലിപ്പൈൻസുകാരി യുവതിക്ക് ജനിച്ച...

ഫിലിപ്പൈൻസുകാരി യുവതിക്ക് ജനിച്ച 630 ഗ്രാം ഭാരമുള്ള കുഞ്ഞിന് പുതുജീവൻ

പത്തനംതിട്ട: കൈപ്പട്ടൂർ  സ്വദേശികളായ സൗദി അറേബിയയിൽ ജോലിചെയ്യുന്ന ദമ്പതികൾക്ക് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പിറന്ന പെൺകുഞ്ഞിന് ലൈഫ്ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിലെ വിദഗ്ധ ചികിത്സയിലൂടെ പുതുജീവൻ. ഭർത്താവ് കൈപ്പട്ടൂർ സ്വദേശിയും ഭാര്യ 33 വയസുകാരിയായ ഫിലിപ്പീൻസ് സ്വദേശിനിയുമാണ്.

കഴിഞ്ഞ നവംബറിൽ 25 ആഴ്ച ആയപ്പോൾ ഗർഭപാത്രത്തിലെ വെള്ളം ചോർന്ന് അപകടാവസ്ഥയിലാണ് യുവതി ലൈഫ് ലൈനിൽ എത്തിയത്. സൗദി അറേബിയയിൽ വെച്ച് ഉണ്ടായ ഈ അവസ്ഥയിൽ അവിടുത്തെ ഡോക്ടർ കുഞ്ഞിനെ രക്ഷപെടുത്തിയെടുക്കാൻ കഴിയില്ല എന്ന് പറഞ്ഞതിനാലാണ് അവർ നാട്ടിലെത്തിയതും ലൈഫ് ലൈൻ ആശുപത്രിയെ സമീപിച്ചതും. അപകടാവസ്ഥ യിലായിരുന്നതിനാൽ കുഞ്ഞിനെ രക്ഷിക്കുന്നതിന് ഗൈനക്കോളജിസ്റ്റ് ഡോ. മഞ്ജു എസ്. പ്രഭയുടെ മേൽനോട്ടത്തിൽ സിസേറിയൻ നടത്തുകയായിരുന്നു. ജനനസമയത്ത് കുഞ്ഞിന്റെ ഭാരം 630 ഗ്രാം മാത്രമായിരുന്നു.

അവയവങ്ങൾ പാതി വളർച്ച മാത്രമേ ആയിട്ടുള്ളു എന്നതിനാൽ അനവധി പ്രശ്നങ്ങളാണ് കുഞ്ഞു നേരിട്ടത്. ഗർഭകാലത്തിന് അനുസരിച്ചുള്ള വളർച്ചയിൽ കുറഞ്ഞ ജനനവലുപ്പം, ശ്വാസതടസ്സം, രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ് കുറയുന്ന അവസ്ഥ, പ്രീടേം കുഞ്ഞുങ്ങളിൽ കാണപ്പെടുന്ന വിളർച്ച (അനീമിയ) തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങളോടെയാണ് കുഞ്ഞ് ജനിച്ചത്.

ജനിച്ചയുടൻ തന്നെ നവജാത ശിശുവിന് വിദഗ്ധ പരിചരണം അനിവാര്യമായി. 13 ദിവസത്തോളം വെന്റിലേറ്റർ സഹായം ഉൾപ്പെടെ നൽകിയ കുഞ്ഞിനെ തുടർന്ന് ഏകദേശം നാല് മാസത്തോളം നിയോനേറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റിൽ (NICU) തീവ്രപരിചരണത്തിൽ ആയിരുന്നു.

എൻ ഐ സി യു മേധാവി ഡോ. ബിനു ഗോവിന്ദിന്റെ നേതൃത്വത്തിലുള്ള നിയോനേറ്റോളജി സംഘത്തിന്റെ നിരന്തര നിരീക്ഷണവും വിദഗ്ധ പരിചരണവും കുഞ്ഞിന്റെ അതിജീവനത്തിൽ നിർണായകമായി. അതീവ പ്രീടേം ജനനവും വളരെ കുറഞ്ഞ ജനനഭാരവും ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങളും ഉൾപ്പെടെ നിരവധി വെല്ലുവിളികൾ അതിജീവിച്ചാണ് കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങളുടെ ഗുണനിലവാരം : വിവരശേഖരണം തുടങ്ങും

തിരുവനന്തപുരം : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ വീടുകളിലെയും സ്ഥാപനങ്ങളിലെയും ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്നതിനുള്ള സർവേ ജനുവരി 6 മുതൽ 12 വരെ നടക്കും. ജൈവമാലിന്യ പരിപാലനത്തിൽ...

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടു

തിരുവനന്തപുരം : സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിശോധിക്കാൻ ചുമതലപ്പെടുത്തിയ ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടു. റിപ്പോ‍ർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി സിംഗിൾ ബെഞ്ചിനെ സമീപിച്ചെങ്കിലും സ്റ്റേ ഉത്തരവ് നൽകാനാവില്ലെന്ന്...
- Advertisment -

Most Popular

- Advertisement -