Wednesday, August 26, 2026
No menu items!

subscribe-youtube-channel

HomeNewsകേരളാ തീരത്ത്...

കേരളാ തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസം : ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം: കേരളാ തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസമുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളിൽ വ്യാഴാഴ്ച രാവിലെ 8.30 മുതൽ രാത്രി 11.30 വരെ 0.9 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കന്യാകുമാരി തീരത്ത് നാളെ വ്യാഴാഴ്ച പുലർച്ചെ 02.30 മുതൽ രാത്രി 11.30 വരെ 1.1 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​പ​ക​ട മേ​ഖ​ല​ക​ളി​ൽ നി​ന്ന് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം മാ​റി താ​മ​സി​ക്ക​ണം. ചെ​റി​യ വ​ള്ള​ങ്ങ​ളും ബോ​ട്ടു​ക​ളും ക​ട​ലി​ലേ​ക്ക് ഇ​റ​ക്കു​ന്ന​ത് ഈ ​സ​മ​യ​ത്ത് ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റേഷൻ വിഹിതം : അവസാന ദിനം വരെ കാത്തുനിൽക്കേണ്ടതില്ല

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷൻ വിഹിതം വാങ്ങുന്നതിന് ഗുണഭോക്താക്കൾ അവസാന ദിവസം വരെ കാത്തുനിൽക്കേണ്ടതില്ലെന്നും 30 നകം വാങ്ങണമെന്നും ഭക്ഷ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. എല്ലാ റേഷൻ കടകളിലും വിതരണത്തിന് ആവശ്യമായ റേഷൻ...

അയിരൂർ- പുതിയകാവ് മാനവമൈത്രി ചതയ ജലോത്സവം

റാന്നി:  പമ്പാ നദിയിൽ നടന്ന അയിരൂർ- പുതിയകാവ് മാനവമൈത്രി ചതയ ജലോത്സവം ആൻ്റോ ആൻ്റണി എം.പി.ഉദ്ഘാടനം ചെയ്തു. പുതിയകാവ് ദേവീക്ഷേത്ര കടവിലാണ് ജലോത്സവ വേദി ഒരുക്കിയത്. ആറന്മുള കരയിലെ കിഴക്കുനിന്ന് ഇടക്കുളം മുതൽ 17...
- Advertisment -

Most Popular

- Advertisement -