തിരുവല്ല: റെയിൽവേ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി ഓട്ടോ ഡ്രൈവർ മരിച്ചു. മഞ്ഞാടി പ്രസന്ന സദനത്തിൽ കൃഷ്ണന്റെ മകൻ പ്രസാദ് പി.കെ. (60) ആണ് മരിച്ചത്. തിരുവല്ല– ചെങ്ങന്നൂർ റെയിൽവേ പാതയിൽ തൈമലയിൽ ശനിയാഴ്ച ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു അപകടം.
പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ മരണം സംഭവിച്ചതായാണ് വിവരം.
മൃതശരീരം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ റെയിൽവേ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.





