Saturday, August 29, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaഉപരാഷ്ട്രപതിയുടെ സന്ദർശനം:...

ഉപരാഷ്ട്രപതിയുടെ സന്ദർശനം: ഓഗസ്റ്റ് 30ന് ഗതാഗത നിയന്ത്രണം

ആറന്മുള: സത്രക്കടവിൽ ഓഗസ്റ്റ് 30ന് നടക്കുന്ന ഉതൃട്ടാതി ജലമേള ഉദ്ഘാടനം ചെയ്യാനായി ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ  എത്തുന്നതിൻ്റെ ഭാഗമായി ആറന്മുള എൻജിനീയറിങ് കോളേജിൽ നടക്കുന്ന നീറ്റ് പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കായി  ആറന്മുള പോലീസ് മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

ആറന്മുള എൻജിനീയറിങ് കോളജിൽ രാവിലെ ഒമ്പത്  മുതൽ ഉച്ചയ്ക്ക് 12.30 വരെ നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് രാവിലെ ഏഴ് മുതൽ കോളജിൽ പ്രവേശിക്കാം. വിദ്യാർത്ഥികൾ കോളജിൽ  പ്രവേശിക്കുന്ന സമയത്ത് ഗതാഗത നിയന്ത്രണം ഇല്ല. പരീക്ഷ കഴിഞ്ഞ് ഇറങ്ങുന്ന വിദ്യാർഥികൾക്ക് പന്തളം ഭാഗത്തേക്ക് (എം സി റോഡിലേക്ക് ) യാത്ര ചെയ്യുന്നതിനും  നിയന്ത്രണം ഇല്ല.

പത്തനംതിട്ട ഭാഗത്തേക്ക് കോഴഞ്ചേരി വഴി യാത്ര ചെയ്യേണ്ടവർ കിടങ്ങന്നൂർ,  വല്ലന,  കോഴിപ്പാലം വഴി ആഞ്ഞിലിമൂട്ടിൽ കടവ് പാലം കടന്ന് കോഴഞ്ചേരി തിരുവല്ല റോഡിൽ പ്രവേശിച്ച്  വലത്തേക്ക് തിരിഞ്ഞ് കോഴഞ്ചേരി വഴി പത്തനംതിട്ടയിലേക്ക് പോകണം.

എൻജിനീയറിങ് കോളജിൽ നിന്ന് ആറന്മുള – പന്തളം റോഡിലെത്തി ഇടത്തേക്ക് തിരിഞ്ഞ് കിടങ്ങന്നൂർ എത്തി പത്തനംതിട്ടയിലേക്ക് ഇലന്തൂർ വഴിയോ ഇലവുംതിട്ട വഴിയോ  പോകാവുന്നതാണ്. ചെങ്ങന്നൂർ ഭാഗത്തേക്ക് പോകേണ്ടവർ കിടങ്ങന്നൂർ, വല്ലന വഴി കോഴിപ്പാലം എത്തിയശേഷം ചെങ്ങന്നൂർക്ക് പോകണം.

ആറന്മുള ഐക്കര ജംഗ്ഷനിലേക്കും ഐക്കര ജംഗ്ഷൻ മുതൽ തെക്കേമല ജംഗ്ഷൻ വരെയും പൂർണ്ണമായും ഗതാഗതം നിയന്ത്രിക്കുമെന്നും ആറന്മുള സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പന്തൽ പണിക്ക് ഉപയോഗിക്കുന്ന സാധനങ്ങൾ മോഷ്ടിച്ച കേസിൽ ഒരാൾ പിടിയിൽ

അടൂർ : പന്തൽ പണിക്ക് ഉപയോഗിക്കുന്ന സാധനങ്ങൾ മോഷ്ടിച്ച കേസിൽ 39കാരനായ ഒരാൾ  പിടിയിൽ. ഏഴാം കുളം തൊടുവക്കാട് പാറച്ചരുവിൽ വീട്ടിൽ നിയാസ് ആണ് പിടിയിലായത്. ഏഴാംകുളം നെടുമൺ കക്കാട് കുളിയിൽ ഷാജഹാൻ്റെ...

മണ്ഡലകാലം : ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളും പരിശോധന: 98000 രൂപ പിഴ ഈടാക്കി

ശബരിമല: ശബരിമല സന്നിധാനത്തെ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും ശബരിമല ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയില്‍ 98000 രൂപ പിഴയീടാക്കി. ഡിസംബര്‍ 12 ന് ഡ്യൂട്ടി മജിസ്‌ട്രേറ്റായി ചുമതലയേറ്റ വി. ജയമോഹന്റെ...
- Advertisment -

Most Popular

- Advertisement -