Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsവിദ്യാലയങ്ങളിൽ സ്വകാര്യ...

വിദ്യാലയങ്ങളിൽ സ്വകാര്യ ഏജൻസികൾ  നടത്തുന്ന വിവരശേഖരണത്തിനു വിലക്ക് ഏർപ്പെടുത്തി

പത്തനംതിട്ട: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാലയങ്ങളിൽ പ്രവേശിച്ചു സ്വകാര്യ ഏജൻസികളും വ്യക്തികളും നടത്തുന്ന വിവരശേഖരണത്തിനും സർവേകൾക്കും പൊതുവിദ്യാഭ്യാസ വകുപ്പ് വിലക്ക് ഏർപ്പെടുത്തി.

വകുപ്പിന്റെയോ സർക്കാറിന്റെയോ മുൻകൂർ അനുമതിയില്ലാതെ കുട്ടികളിൽ നിന്നോ അധ്യാപകരിൽ നിന്നോ വിവരങ്ങൾ ശേഖരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ നടപടി. പല സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏജൻസികളും കരിയർ ഗൈഡൻസ്, ബോധവൽക്കരണം, സ്കോളർഷിപ്പ് പരീക്ഷകൾ എന്നിവയുടെ മറവിൽ സ്‌കൂളുകളിൽ കയറി വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങളും ഫോൺ നമ്പറുകളും ശേഖരിക്കുന്നതായി പരാതിയുണ്ടായിരുന്നു.

ഇത്തരം വിവരങ്ങൾ പിന്നീട് വാണിജ്യ ആവശ്യങ്ങൾക്കോ തെറ്റായ പ്രചാരണങ്ങൾക്കോ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് വകുപ്പിന്റെ ഇടപെടൽ. വിദ്യാഭ്യാസ വകുപ്പിന്റെയോ അതത് വിദ്യാഭ്യാസ ഓഫീസർമാരുടെയോ രേഖാമൂലമുള്ള അനുമതിയില്ലാതെ ഒരു ഏജൻസിയെയും സ്‌കൂളുകളിൽ പ്രവേശിപ്പിക്കാൻ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു.

വിലക്ക് ലംഘിച്ച് വിവരശേഖരണത്തിന് സൗകര്യം ചെയ്തുകൊടുക്കുന്ന പ്രധാന അധ്യാപകർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കും.
കുട്ടികളുടെയും രക്ഷിതാക്കളുടെയും ഫോൺ നമ്പർ, വിലാസം തുടങ്ങിയ വിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് വിദ്യാലയങ്ങളുടെ ഉത്തരവാദിത്തമാണ്.

സ്കൂളുകളുടെ അധ്യയന അന്തരീക്ഷത്തെ ബാധിക്കുന്ന രീതിയിലുള്ള ഇത്തരം ഇടപെടലുകൾ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ഉത്തരവ് കർശനമായി പാലിക്കാൻ സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ ഓഫീസർമാർക്കും നിർദേശം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിന്തല്‍മണ്ണയില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം : ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

മലപ്പുറം : മലപ്പുറം പെരിന്തൽമണ്ണയിൽ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം.പെരിന്തല്‍മണ്ണ ഡിപ്പോയിലെ ഡ്രൈവര്‍ സുനിലിന് നേരേയാണ് ആക്രമണമുണ്ടായത്.പ്രതിയായ ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍റഷീദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് രാവിലെയാണ് സംഭവം. ഡിപ്പോയ്‌ക്കകത്ത് ഓട്ടോറിക്ഷ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട...

ഭിന്നശേഷി ലോട്ടറി കച്ചവടക്കാർക്ക് 5000 രൂപ സഹായം

തിരുവനന്തപുരം : ഭിന്നശേഷിക്കാരായ ലോട്ടറി കച്ചവടക്കാർക്കുള്ള ധനസഹായത്തിന് ഇപ്പോൾ അപേക്ഷിക്കാമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ആഭിമുഖ്യത്തിൽ അയ്യായിരം രൂപ വീതമുള്ള ഇവർക്ക്...
- Advertisment -

Most Popular

- Advertisement -