തിരുവനന്തപുരം : കേരള സർവകലാശാലയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. ജലപീരങ്കി പ്രയോഗിച്ചതിന് പിന്നാലെ പ്രതിഷേധക്കാർ പോലീസിനുനേരെ തിരിഞ്ഞു.പിന്നാലെ പൊലീസ് ലാത്തിവീശുകയായിരുന്നു.ലാത്തിച്ചാർജ്ജിൽ പ്രവർത്തകരിൽ ചിലർക്ക് പരിക്കേറ്റു.





