കോട്ടയം: നാഗമ്പടത്ത് പ്രവർത്തിക്കുന്ന റിലയൻസ് ഡിജിറ്റൽ ഷോപ്പിൽ വൻ മോഷണം. സ്ഥാപനത്തിലെ രണ്ട് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. 73 ലാപ്ടോപ്പുകളും മൂന്ന് ഐഫോണുകളും മൂന്ന് ഐപാടുകളും അടക്കം 60 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചതിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
രണ്ടുവർഷമായി ഇവിടെ ജോലി ചെയ്തിരുന്ന ജീവനക്കാരായ ക്രിസ്റ്റി, പ്രിൻസ് എന്നിവരെയാണ് ഗാന്ധിനഗർ സി ഐ ജെർലിൻ വി സ്‌കറിയയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 73 ലാപ്ടോപ്പും മൂന്ന് ഐഫോണുകളും മൂന്ന് ഐപ്പാഡുകളും ഉൾപ്പെടെ 60 ലക്ഷം രൂപയുടെ സാധനങ്ങളാണ് മോഷണം പോയത്. കഴിഞ്ഞ മൂന്ന് വർഷമായി ഇവർ മോഷണം നടത്തി വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സ്റ്റോക്ക് പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പ് പുറത്ത് വന്നത്.





