Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeNew Delhiകെപിസിസി അധ്യക്ഷ...

കെപിസിസി അധ്യക്ഷ നിയമനം :  മുഖ്യമന്ത്രി ഡൽഹിയിലേക്ക്

ന്യൂഡല്‍ഹി : കെപിസിസി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ട്. കെപിസിസിക്ക് മുഴുവന്‍ സമയ പ്രസിഡന്റ് വേണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാകുന്നതിനിടെയാണ് രാഹുല്‍ഗാന്ധി – വി ഡി സതീശന്‍ ചര്‍ച്ച നടക്കുന്നത്. കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിളിച്ച ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് വൈകീട്ട് ഡല്‍ഹിയിലെത്തും.

രാജ്യത്തെ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ്, ഇന്ത്യയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസിന്റെ വിദ്യാഭ്യാസ മന്ത്രിമാര്‍ തുടങ്ങിയവരെ രാഹുല്‍ഗാന്ധി ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുള്ളത്. ഈ യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രി വിഡി സതീശനും ഡല്‍ഹിയിലെത്തുന്നത്. ഈ യോഗത്തിനിടെ കെപിസിസി അധ്യക്ഷ നിയമനക്കാര്യവും മുഖ്യമന്ത്രി രാഹുലിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നാണ് അറിവ്.

സര്‍ക്കാര്‍- പാര്‍ട്ടി ഏകോപനമില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയും വിമര്‍ശിച്ചിരുന്നു. സംസ്ഥാനത്ത് എത്രയും പെട്ടെന്ന് മുഴുവന്‍ സമയ കെപിസിസി അധ്യക്ഷന്‍ വേണമെന്നാണ് മുഖ്യമന്ത്രിയുടേയും നിലപാടെന്നാണ് സൂചന. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയോധികയും മകളും  നടത്തിവരുന്ന സമരത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ പഞ്ചായത്ത് കമ്മിറ്റിയിൽ  തർക്കവും വാഗ്വാദവും.

കോഴഞ്ചേരി: അയിരൂർ പഞ്ചായത്ത് ഓഫിസ് പടിക്കൽ വയോധികയും മകളും കഴിഞ്ഞ 300 ദിവസമായി നടത്തിവരുന്ന സമരത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ പഞ്ചായത്ത് കമ്മിറ്റിയിൽ തർക്കവും വാഗ്വാദവും അരങ്ങേറി. തർക്കത്തിനിടെ ഒരു പഞ്ചായത്ത്...

റോഡ് പരിപാലനത്തിൽ വീഴ്ച : മലപ്പുറം ജില്ലയിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം : റോഡ് പരിപാലനത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ മലപ്പുറം ജില്ലയിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കേരളത്തിലെ റോഡ് പരിപാലനം സമയ ബന്ധിതമായി നടപ്പാക്കുന്നതിന് സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് റണ്ണിംഗ് കോൺട്രാക്ട്...
- Advertisment -

Most Popular

- Advertisement -