Monday, November 9, 2026
No menu items!

subscribe-youtube-channel

HomeNewsവെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം...

വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം എത്തും : വ്യാഴം മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന ആന്ധ്രാപ്രദേശ് തീരപ്രദേശത്തുമായി ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയായി വെള്ളിയാഴ്ചയോടെ മധ്യപടിഞ്ഞാറന്‍- വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന വടക്കന്‍ ആന്ധ്രാപ്രദേശ് – തെക്കന്‍ ഒഡിഷ തീരപ്രദേശത്തുമായി ന്യൂന മര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇതിന്റെ സ്വാധീനഫലമായി ചൊവ്വാഴ്ച മുതല്‍ ശനിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ നേരിയതോടെ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

എന്നാൽ ഇന്നും  നാളെയും കടുത്ത ചൂട് അനുഭവപ്പെടാനുള്ള സാധ്യതതാണ് നിലനില്‍ക്കുന്നത്. ഉയര്‍ന്ന താപനില (സാധാരണയെക്കാള്‍ 3 to 4°C വരെ കൂടുതല്‍) ഉയരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിതിൻ രാജിന്റെ മരണം ; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്‍റൽ കോളജിലെ വിദ്യാര്‍ഥി നിതിൻ രാജിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും .കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാർശ പ്രകാരം ഡിജിപിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.ഇതുവരെ നടത്തിയ അന്വേഷണത്തിന്‍റെ തുടര്‍ച്ചയായിട്ടാണ് ക്രൈംബ്രാഞ്ചിന്...

പരുമല പള്ളി പെരുന്നാൾ : ഗതാഗതനിയന്ത്രണം

പരുമല: പരുമല പള്ളി പെരുന്നാളിനോടനുബന്ധിച്ച് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ഒക്ടോബർ 31 മുതൽ 3 നവംബർ വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ചെങ്ങന്നൂർ ഭാഗത്തു നിന്നും കായംകുളം, മാവേലിക്കര ഭാഗത്തേക്ക് പോകുന്ന വലിയ വാഹനകൾ ഇല്ലിമല...
- Advertisment -

Most Popular

- Advertisement -