Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപുറക്കാട് ഗ്രാമപഞ്ചായത്തിൽ...

പുറക്കാട് ഗ്രാമപഞ്ചായത്തിൽ സുനാമി മോക്ക് ഡ്രിൽ നാളെ

ആലപ്പുഴ: സുനാമി തയ്യാറെടുപ്പ് പരിശോധനയുടെ ഭാഗമായി നാളെ (10) വൈകിട്ട് 3-ന് പുറക്കാട് ഗ്രാമപഞ്ചായത്തിൽ  മുരുക്കുവേലി ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തായി സുനാമി മോക്ക് ഡ്രിൽ നടത്തും. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് മോക്ക് ഡ്രിൽ സംഘടിപ്പിക്കുന്നത്.

ഇതിന് മുന്നോടിയായി പുറക്കാട് ഗ്രാമപഞ്ചായത്തിൽ ബുധനാഴ്ച്ച ടേബിൾടോപ്പ് എക്സർസൈസ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റഹുമത്ത് ഹമീദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ വൈസ് പ്രസിഡന്റ് എ. സുനിൽകുമാർ, വാർഡ് അംഗങ്ങൾ, ദുരന്തനിവാരണ വകുപ്പ് ജൂനിയർ സൂപ്രണ്ട് സുധീഷ് കുമാർ പി. സി, ദുരന്തനിവാരണ വകുപ്പ് ഉദ്യോഗസ്ഥർ,  പോലീസ്, അഗ്നിരക്ഷാ സേന, ആരോഗ്യം, റവന്യൂ, വിദ്യാഭ്യാസം, ഫിഷറീസ്, മറൈൻ എൻഫോഴ്സ്മെന്റ്, കെ.എസ്.ആർ.ടി.സി, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികൾ പങ്കെടുത്തു.

സുനാമി സാഹചര്യത്തിൽ സ്വീകരിക്കേണ്ട അടിയന്തര നടപടികൾ, ഒഴിപ്പിക്കൽ പാതകൾ, സുരക്ഷിത കേന്ദ്രങ്ങൾ എന്നിവ സംബന്ധിച്ച് സംയുക്ത സ്ഥലപരിശോധനയും നടത്തി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എസ്എസ്എൽസി സേ പരീക്ഷ ടൈംടേബിൾ പ്രസിദ്ധികരിച്ചു

തിരുവനന്തപുരം: 2026-ലെ കേരള എസ്എസ്എൽസി സേവ്-എ-ഇയർ പരീക്ഷയ്‌ക്കുള്ള അഡ്മിറ്റ് കാർഡുകൾ കേരള പരീക്ഷാ ഭവൻ പ്രസിദ്ധീകരിച്ചു. പരീക്ഷയ്‌ക്കായി അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾക്ക് ബന്ധപ്പെട്ട സ്കൂളുകളുമായി ബന്ധപ്പെട്ട് ഹാൾ ടിക്കറ്റുകൾ കൈപ്പറ്റാവുന്നതാണ്. പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിക്കുന്നതിന് ഹാൾ...

കെ.എസ്.ആർ.ടി.സി. ബദലി ജീവനക്കാരുടെ ജൂൺ മാസത്തെ ശമ്പളം വിതരണം ചെയ്തു

തിരുവനന്തപുരം: കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെ.എസ്.ആർ.ടി.സി.) ബദലി ജീവനക്കാരുടെ 2026 ജൂൺ മാസത്തെ ശമ്പളം പൂർണമായും വിതരണം ചെയ്തു. 6264 പേരടങ്ങുന്ന മുഴവൻ ബദലി ജീവനക്കാർക്കുമായി 11.94 കോടി രൂപയാണ് വിതരണം...
- Advertisment -

Most Popular

- Advertisement -