തിരുവല്ല: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കുറ്റൂർ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് ഓതറയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി രബീഷ്മോൻ രവി മത്സരിക്കും. യുഡിഎഫ് നേതാവും ജനപ്രതിനിധിയുമായിരുന്ന രവി, പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞയുടെ പിറ്റേദിവസം ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. ഉപതെഞ്ഞെടുപ്പിൽ രവിയുടെ മകനാണ് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രബീഷ്മോൻ രവി.
രബീഷ് മോൻ രവിയുടെ പേര് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റും തിരുവല്ല എംഎൽഎയുമായഅഡ്വ. വർഗീസ് മാമ്മൻ പ്രഖ്യാപിച്ചു. ഓട്ടോറിക്ഷയാണ് ചിഹ്നം. തിരഞ്ഞെടുപ്പ് കൺവെൻഷൻ ഡിസിസി പ്രസിഡണ്ട് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മണ്ഡലം ചെയർമാൻ സുരേഷ് ജി പുത്തൻപുരയക്കൽ അധ്യക്ഷത വഹിച്ചു. അഡ്വ. വർഗീസ് മാമ്മൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
ആർഎസ്പി സംസ്ഥാന സമിതി അംഗം അഡ്വ. പി ജി പ്രസന്നകുമാർ, ഏബ്രഹാം കുന്നുകണ്ടത്തിൽ, ആർ ജയകുമാർ, രഘുനാഥ് കുളനട, ലാലു തോമസ്, ജോ ഇലഞ്ഞിമൂട്ടിൽ, ജൂണി കുതിരവട്ടം, ബിനു വി. ഈപ്പൻ, നീതു മാമ്മൻ കൊണ്ടൂർ,വി.ആർ രാജേഷ്, ബിനു കുരുവിള, ചെറിയാൻ സി തോമസ്, കെ എസ് എബ്രഹാം, മാത്യു മുളമൂട്ടിൽ, പോൾ തോമസ്, ജിനു തോമ്പുംങ്കുഴി, മോഹനൻ വട്ടത്തോപ്പിൽ,ജെയിംസ് നാക്കാട്ടുപറമ്പിൽ, ബിനു മുല്ലക്കൽ ,മിനി മോഹൻ എന്നിവർ പ്രസംഗിച്ചു.





