Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryഅനസ്തേഷ്യ മെഷീൻ...

അനസ്തേഷ്യ മെഷീൻ തകരാറിൽ; കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയകൾ മുടങ്ങി

കോഴഞ്ചേരി: അനസ്തേഷ്യ മെഷീൻ തകരാറിലായതോടെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ പ്രസവ ശസ്ത്രക്രിയകൾ തടസ്സപ്പെട്ടു. സിസേറിയൻ ഉൾപ്പെടെയുള്ള ശസ്ത്രക്രിയകൾ നടത്താൻ കഴിയാതായതാടെ ഗർഭിണികളും വലഞ്ഞു. ഇതോടെ പ്രസവത്തിനായി ആശുപത്രിയിൽ എത്തിയ രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റേണ്ട സ്ഥിതിയുണ്ടായി.

തിങ്കളാഴ്ചയാണ് ആശുപത്രിയിലെ അനസ്തേഷ്യ മെഷീന് തകരാർ സംഭവിച്ചത്. ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന രോഗികളെയും അധികൃതർ സ്ഥിതിഗതികൾ അറിയിച്ചില്ലെന്നും ആക്ഷേപമുണ്ട്. ചൊവ്വാഴ്ച രാത്രിയിലും പ്രശ്നം പരിഹരിക്കാത്തതിനെ തുടർന്ന് അഡ്മിറ്റ് ചെയ്തിരുന്ന ചില രോഗികളോട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറാൻ ആശുപത്രി അധികൃതർ നിർദേശിച്ചപ്പോഴാണ് മെഷിൻ തകരാറിൻ്റെ വിവരം അഡ്‌മിറ്റ് ആയവർ അറിയുന്നത്.

പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന നാല് പേരെ ഇതിനകം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അനസ്തേഷ്യ സംവിധാനത്തിലെ തകരാർ പരിഹരിക്കാതെ പ്രസവ വിഭാഗത്തിലെ സേവനങ്ങൾ സാധാരണ നിലയിൽ പുനഃസ്ഥാപിക്കാൻ കഴിയാത്ത അവസ്ഥയാണ്. സർക്കാർ ആശുപത്രിയെ ആശ്രയിക്കുന്ന സാധാരണക്കാരായ രോഗികൾക്ക് സംഭവിച്ച പ്രതിസന്ധിയിൽ അടിയന്തര നടപടി വേണമെന്ന ആവശ്യം ഉയരുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Result 13-03-2026 Suvarna Keralam SK-44

1st Prize Rs.1,00,00,000/- RT 520875 (NEYYATTINKARA) Consolation Prize Rs.5,000/- RN 520875 RO 520875 RP 520875 RR 520875 RS 520875 RU 520875 RV 520875 RW 520875 RX 520875...

മൂന്നര കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി

തിരുവനന്തപുരം : സംസ്ഥാന എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ കോഴിക്കോട് പന്തിരാങ്കാവ് ടോൾ പ്ലാസയ്ക്ക് സമീപം വൻ മയക്കുമരുന്ന് കടത്ത് പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് എക്‌സൈസ് കമ്മീഷണറുടെ സ്‌ക്വാഡ്, കോഴിക്കോട് എക്‌സൈസ്...
- Advertisment -

Most Popular

- Advertisement -