Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഹോട്ടലുകളിൽ പരിശോധന: പഴകിയഭക്ഷണം...

ഹോട്ടലുകളിൽ പരിശോധന: പഴകിയഭക്ഷണം പിടിച്ചെടുത്തു

ആലപ്പുഴ: നഗരസഭ ആരോഗ്യവിഭാഗം നഗരത്തിലെ പത്തോളം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയഭക്ഷണം പിടിച്ചെടുത്തു. കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് സമീപത്തെ ഹോട്ടലിൽ ലൈസൻസില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. ഇവിടെനിന്ന് പഴകിയ ഇറച്ചി, ബിരിയാണി എന്നിവ പിടിച്ചെടുത്തു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹോട്ടൽ അടച്ചുപൂട്ടുന്നതിനുള്ള നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ അടുത്ത് മറ്റൊരു ഹോട്ടൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്നും പരിശോധനയിൽ കണ്ടെത്തി. ഹോട്ടലിന്റെ വർക്ക് ഏരിയ വൃത്തിഹീനമായ നിലയിലായിരുന്നു. മാലിന്യസംസ്‌കരണത്തിനും പുക പുറത്തേക്ക് പോകുന്നതിനും തൃപ്തികരമായ സംവിധാനമില്ലെന്നും കണ്ടെത്തി.

കളർകോട് പ്രവർത്തിക്കുന്ന മറ്റൊരു ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന അടുക്കളകൾ ശുചീകരിച്ച് ആവശ്യമായ രീതിയിൽ നവീകരിക്കണമെന്ന് നിർദ്ദേശിച്ച് സ്ഥാപന ഉടമകൾക്ക് നഗരസഭ നോട്ടീസ് നൽകി. നഗരവാസികൾക്ക് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഭക്ഷണം ഉറപ്പാക്കുന്നതിനായി ഹോട്ടലുകളിലും ഭക്ഷണശാലകളിലും പരിശോധന തുടരുമെന്ന് നഗരസഭ ചെയർപേഴ്‌സൺ മോളി ജേക്കബും ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എ.എം. നൗഫലും അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇറാനിൽ നിന്നും ഇന്ത്യക്കാരുടെ ആദ്യ സംഘം തിരിച്ചെത്തി

ന്യൂഡൽഹി : ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ഇറാനിൽ നിന്നുള്ള ഇന്ത്യക്കാരുടെ ആദ്യ സംഘം തിരിച്ചെത്തി.വെള്ളിയാഴ്ച രാത്രിയാണ് ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വിദ്യാർത്ഥികളും തീർത്ഥാടകരും ഉൾപ്പെടെയുള്ള ആദ്യ സംഘം എത്തിയത്. ഇറാനിലുളള മുഴുവൻ...

189 മൃതശരീരങ്ങൾ ഇന്ന് തന്നെ സംസ്കരിക്കും : തെരച്ചിൽ അവസാനിപ്പിക്കില്ല : റവന്യൂ മന്ത്രി

വയനാട് : ഉരുൾപൊട്ടലിൽ മരിച്ചവരുടെ 189 മൃതശരീരങ്ങൾ ഇന്ന് തന്നെ സംസ്കരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. തെരച്ചിൽ അവസാനിപ്പിക്കില്ലെന്നും കൃത്യമായ സംവിധാനങ്ങളിലൂടെയാണ് രക്ഷാപ്രവർത്തനം മുന്നോട്ടു പോകുന്നതെന്നും മന്ത്രി പറഞ്ഞു.ഇതു സംബന്ധിച്ച .ആരോപണങ്ങളെല്ലാം...
- Advertisment -

Most Popular

- Advertisement -