പത്തനംതിട്ട: ഇടപ്പരിയാരം എസ്.എൻ.ഡി.പി.ഹൈസ്കൂൾ പരിസ്ഥിതി ക്ലബ്ബും, ഇലന്തൂർ കൃഷിഭവനും സംയുക്തമായി നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് “പൂവ് പിച്ചൽ” ചടങ്ങ് സംസ്ഥാന ശിഷ്യ ശ്രേഷ്ഠ അവാർഡ് ചീഫ് കോർഡിനേറ്ററും വാർഡ് മെമ്പറുമായ കെ.ജി റെജി ഉദ്ഘാടനം ചെയ്തു.
കൃഷി ആഫീസർ അരുണിമ എം.എൻ.അദ്ധ്യക്ഷത വഹിച്ചു.
ഹെഡ്മിസ്ട്രസ് കെ.ശൈലശ്രീ മുഖ്യ പ്രഭാഷണം നടത്തി. ഇക്കോ ക്ലബ് കൺവീനർ ബിജു ജി.നായർ, കൃഷി അസിസ്റ്റൻ്റ് സജീവ് എം.റ്റി, അധ്യാപകരായ മിനി കെ.ജെ, അനിത റ്റി, ഷീബ എസ് തുടങ്ങിയവർ പ്രസംഗിച്ചു.





