Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsവെള്ളം ഇറങ്ങി:...

വെള്ളം ഇറങ്ങി: പുതമണ്‍ താത്കാലിക പാലം വീണ്ടും തുറന്നു

റാന്നി: കനത്ത മഴയില്‍ വെള്ളം കയറിയതോടെ ഗതാഗതം നിരോധിച്ച പുതമണ്‍ താത്കാലിക പാത വീണ്ടും ഗതാഗതത്തിന് തുറന്നു കൊടുത്തു. ബ്ലോക്കുപടി -കോഴഞ്ചേരി റോഡിലെ പുതമണ്ണിൽ പെരുന്തോടിന് കുറുകെയുണ്ടായിരുന്ന പാലം കാലപ്പഴക്കത്ത തുടർന്ന് അപകടാവസ്ഥയിലായതോടെയാണ് താത്കാലിക പാലം നിര്‍മ്മിച്ചത്.മഴ കനത്തതോടെ വെള്ളം കയറിയത് മൂലം പാലത്തിലൂടെയുള്ള ഗതാഗതം കഴിഞ്ഞദിവസം  നിരോധിച്ചിരുന്നു.

ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതോടെ വാഹനങ്ങൾ കിലോമീറ്റർ ചുറ്റി സഞ്ചരിച്ചു വേണമായിരുന്നു മറുകരയിലെത്താൻ. പഴയ പാലം ബലക്ഷയം നേരിട്ടതോടെ പ്രധാനപാതയില്‍ ഗതാഗതം മുടങ്ങിയിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് പുതിയ പാലം നിർമ്മാണം പൂർത്തിയാകുന്നത് വരെ യാത്ര സുഗമമാക്കുവാൻ താൽക്കാലിക പാത എന്ന ആശയം ഉണ്ടായത്. 30.60 ലക്ഷം രൂപയാണ് താൽക്കാലിക പാതയ്ക്ക് സർക്കാർ അനുവദിച്ചത്. ഇതും ഇപ്പോള്‍ പ്രയോജനം ചെയ്യാത്ത അവസ്ഥയായതായി നാട്ടുകാര്‍ ആരോപിച്ചു. കാലവര്‍ഷം കനക്കുമ്പോള്‍ തുടര്‍ച്ചയായി ഇവിടെ ഗതാഗതം മുടങ്ങാന്‍ സാധ്യതയേറെയാണെന്നും പ്രദേശവാസികൾ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ടയിൽ ഓഗസ്റ്റ് 23 മുതൽ താൽക്കാലിക ഗതാഗത നിയന്ത്രണം

പത്തനംതിട്ട: പത്തനംതിട്ടയിൽ ഓഗസ്റ്റ് 23 മുതൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.ടൗൺ റിംഗ് റോഡിൽ സ്വകാര്യ ബസ് സ്റ്റാൻഡ് മുഖ്യകവാടം മുതൽ അബാൻ ജംഗ്ഷൻ വരെയും അബാൻ ജംഗ്ഷൻ മുതൽ മുത്തൂറ്റ് ഹോസ്‌പിറ്റൽ...

ശബരിമല തീർഥാടനം : സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവാഭരണ ദർശനം ഇന്നു മുതൽ ആരംഭിക്കും.

പന്തളം : ശബരിമല തീർഥാടനത്തിൻ്റെ ഭാഗമായി സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവാഭരണ ദർശനം ഇന്നു മുതൽ ആരംഭിക്കും. പുലർച്ചെ 5 മണി മുതൽ രാത്രി 8.30 വരെയാണ് ഭക്തർക്ക് ദർശനം ക്രമീകരിച്ചിരിക്കുന്നത്. വലിയ കോയിക്കൽ...
- Advertisment -

Most Popular

- Advertisement -