Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsസം​സ്ഥാ​ന​ത്ത് മ​ഴ...

സം​സ്ഥാ​ന​ത്ത് മ​ഴ തു​ട​രും : ഇ​ന്ന് ഏ​ഴ് ജില്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. ഇ​ന്ന് ഏ​ഴ് ജി​ല്ല​ക​ളിൽ യെ​ല്ലോ അ​ലേ​ര്‍​ട്ട് ന​ല്‍​കി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, ക​ണ്ണൂ​ര്‍, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് മു​ന്ന​റി​യി​പ്പു​ള്ള​ത്. വ്യാ​ഴാ​ഴ്ച അ​ഞ്ച് ജി​ല്ല​ക​ള്‍​ക്കും കേ​ന്ദ്ര​കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ട് ജി​ല്ല​ക​ളി​ലാ​ണ് വ്യാ​ഴാ​ഴ്ച യെ​ല്ലോ അ​ലേ​ര്‍​ട്ടു​ള്ള​ത്. വെ​ള്ളി​യാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത.

ഇ​ന്നും നാളെയും കേ​ര​ള- ക​ര്‍​ണാ​ട​ക- ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 35 മു​ത​ല്‍ 45 കി​ലോ​മീ​റ്റ​ര്‍ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 55 കി​ലോ​മീ​റ്റ​ര്‍ വ​രെ​യും വേ​ഗ​ത​യി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ കേ​ര​ള-​ക​ര്‍​ണാ​ട​ക- ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ന്‍ പാ​ടി​ല്ലെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു : 3 പേർ പിടിയിൽ

കൊല്ലം : കൊല്ലം വെളിച്ചിക്കാലയിൽ യുവാവ് കുത്തേറ്റു മരിച്ചു. കണ്ണനല്ലൂർ മുട്ടയ്ക്കാവ് സ്വദേശി ചാത്തന്റഴികത്ത് വീട്ടിൽ നവാസാ(35)ണ് കഴിഞ്ഞ ദിവസം രാത്രി കൊല്ലപ്പെട്ടത്.കേസിൽ 3 പ്രതികൾ പിടിയിലായി .സദ്ദാം, അൻസാരി, നൂർ എന്നിവരാണ്...

ശബരിമല സ്വർണാപഹരണ കേസിൽ  എൻ വാസുവിന് പിന്നാലെ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങി എസ് ഐ ടി

പത്തനംതിട്ട : ശബരിമല സ്വർണാപഹരണ കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എൻ വാസുവിന് പിന്നാലെ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങി എസ് ഐ ടി. സ്വർണാപഹരണത്തിലെ കള്ളപ്പണ ഇടപാടിനുള്ള സാധ്യത...
- Advertisment -

Most Popular

- Advertisement -