ന്യൂഡൽഹി : ഏഷ്യൻ ഗെയിംസ് വെയ്റ്റ്ലിഫ്റ്റിങ്ങിൽ ഇന്ത്യയുടെ മീരാബായ് ചാനുവിന് വെള്ളി. ഭാരോദ്വഹനത്തിൽ വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിലാണ് ചാനുവിന്റെ മെഡൽ നേട്ടം. ആകെ 198 കിലോ ഭാരമാണ് മീരാഭായ് ചാനു ഉയർത്തിയത്. ഭാരോദ്വഹനത്തിൽ 1998 ഗെയിംസിനു ശേഷമുള്ള ഇന്ത്യയുടെ ആദ്യ മെഡലാണിത്.





