Friday, September 25, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയത്തെ ഭീതിയിലാക്കി...

കോട്ടയത്തെ ഭീതിയിലാക്കി തെരുവുനായ്ക്കൾ : മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ കുഞ്ഞിനെ കടിച്ചു

കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ ചികിത്സയ്ക്കെത്തിയ 5 വയസ്സുള്ള പെൺകുഞ്ഞിനെ തെരുവുനായ കഴുത്തിൽ കടിച്ചു. മുഖത്ത് മാന്തുകയും ചെയ്തു. ഏറ്റുമാനൂർ പട്ടിത്താനത്തുനിന്നെത്തിയ വിന്നുവിന്റെ കുഞ്ഞിനാണ് കടിയേറ്റത്. വ്യാഴം രാവിലെ ഒൻപതരയോടെയാണ് സംഭവം.

ആശുപത്രി വളപ്പിൽ പൊടിപാറ ബിൽഡിങ്ങിനു സമീപമുള്ള ശുചിമുറിയുടെ എതിർവശത്തെ മരത്തിന്റെ ചുവട്ടിലെ തറയിൽ ഇരിക്കുകയായിരുന്നു കുഞ്ഞ്. അടുത്തുതന്നെ കൈക്കുഞ്ഞിനെയെടുത്ത് വിന്നു നിൽക്കുകയായിരുന്നു. കുട്ടിയുടെ കാലിൽ ഉണ്ടായ നീർക്കെട്ടിന് ഓർത്തോ വിഭാഗത്തിൽ ചികിത്സ തേടിയെത്തിയതായിരുന്നു വിന്നുവും കുഞ്ഞുങ്ങളും.

തിരക്കു കുറഞ്ഞിട്ട് ഡോക്ടറെ കാണാം എന്നു കരുതിയാണ് അവർ പൊടിപാറ ബിൽഡിങ്ങിനു സമീപത്തേക്കു മാറിയത്. അപ്പോഴാണ് നായയുടെ കടിയേറ്റത്. ഉടൻ തന്നെ മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുറിവ് ഗുരുതരമല്ല. പീഡിയാട്രിക് സർജറി വിഭാഗത്തിൽ കഴിയുന്ന കുട്ടിയുടെ നില തൃപ്തികരമാണെന്ന് ഡോക്‌ടർമാർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശ തെരഞ്ഞെടുപ്പ് : സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് 

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും.യോഗത്തിൽ തെരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട തിരിച്ചടി വിലയിരുത്തും.പരാജയകാരണം വിശദമായി പരിശോധിച്ച് തിരുത്തേണ്ട കാര്യങ്ങൾ...

കാപ്പാ കേസ് പ്രതിയ്ക്ക്  സ്വീകരണം നല്‍കിയ ചടങ്ങ് വിവാദമായതോടെ വിശദീകരണവുമായി മന്ത്രി

പത്തനംതിട്ട: കുമ്പഴയിൽ കാപ്പാ കേസ് പ്രതിയ്ക്ക് സിപിഎം സ്വീകരണം നല്‍കിയ  ചടങ്ങ് വിവാദമായതോടെ വിശദീകരണവുമായി മന്ത്രി വീണാ ജോര്‍ജ്. ആയിരക്കണക്കിന് ആളുകളാണ് പാര്‍ട്ടിയിലേക്ക് വരുന്നത്. പത്തനംതിട്ടയില്‍ കാപ്പ പ്രതി പാര്‍ട്ടിയിലേക്ക് വന്നത് ഏരിയ കമ്മിറ്റി...
- Advertisment -

Most Popular

- Advertisement -