Friday, September 25, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryപായിപ്പാട് ബി...

പായിപ്പാട് ബി എഡ് കോളേജിൽ ‘തൂഫാൻ മെഗാ ആക്ഷൻ ഡേ’

ചങ്ങനാശ്ശേരി : ലഹരിക്കെതിരെ യുവജനങ്ങളിൽ അവബോധം വളർത്തുന്നതിനായി ബി എഡ് കോളേജ് പായിപ്പാട് എൻ എസ് എസ് യൂണിറ്റ് നമ്പർ 231, IQAC സെൽ എന്നിവയുടെ ആഭിമുഖ്യത്തിൽ  ‘തൂഫാൻ മെഗാ ആക്ഷൻ ഡേ’  സംഘടിപ്പിച്ചു. ബി എഡ് കോളേജ് പ്രിൻസിപ്പൽ ഡോ. രാജീവ് പുലിയൂർ അധ്യക്ഷത വഹിച്ചു. എച്ച് എസ് എസ് പ്രിൻസിപ്പൽ  സുനിൽ എം. എസ്. പരിപാടി ഉദ്ഘാടനം ചെയ്തു.

എച്ച് എസ് ഹെഡ്മിസ്ട്രസ്  ഷൈല ടി. എസ്. മുഖ്യപ്രഭാഷണം നടത്തി. നന്ദിത വിനീഷ് സ്വാഗതം ആശംസിച്ചു. റോഷ്നി മറിയ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് വിദ്യാർത്ഥികളിലും സമൂഹത്തിലും അവബോധം സൃഷ്ടിക്കുകയും ലഹരിക്കെതിരായ പ്രവർത്തനങ്ങളിൽ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയുമായിരുന്നു പരിപാടിയുടെ ലക്ഷ്യം. “യുവത്വം നാം ഒന്നാകണം, ലഹരിക്കെതിരാകണം” എന്ന സന്ദേശമുയർത്തിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തായ്‌വാനില്‍ ശക്തമായ ഭൂചലനം:സുനാമി മുന്നറിയിപ്പ്

ന്യൂഡൽഹി : തയ്‌വാൻ തലസ്ഥാനമായ തായ്പേയിയിൽ7.4 തീവ്രതയോടെ ശക്തമായ ഭൂചലനം.നിരവധി കെട്ടിടങ്ങൾ തകർന്നു . തകർന്ന കെട്ടിടങ്ങളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായിയാണ് റിപ്പോർട്ടുകൾ .ജാപ്പനീസ് പ്രാദേശിക സമയം രാവിലെ എട്ട് മണിയോടെയായിരുന്നു ഭൂചലനം...

ആർസി ബുക്ക് മാർച്ച് 31 നകം ഡിജിറ്റലാക്കും: മന്ത്രി കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം : മോട്ടാർ വാഹന വകുപ്പിലെ ആധുനികവൽക്കരണത്തിന്റെ ഭാഗമായി മാർച്ച് 31 നകം ആർസി ബുക്ക് ഡിജിറ്റലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ബാങ്ക് ഹൈപ്പോത്തിക്കേഷൻ ലിങ്ക്ചെ യ്യുന്നതോടെ...
- Advertisment -

Most Popular

- Advertisement -