Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryപായിപ്പാട് ബി...

പായിപ്പാട് ബി എഡ് കോളേജിൽ ‘തൂഫാൻ മെഗാ ആക്ഷൻ ഡേ’

ചങ്ങനാശ്ശേരി : ലഹരിക്കെതിരെ യുവജനങ്ങളിൽ അവബോധം വളർത്തുന്നതിനായി ബി എഡ് കോളേജ് പായിപ്പാട് എൻ എസ് എസ് യൂണിറ്റ് നമ്പർ 231, IQAC സെൽ എന്നിവയുടെ ആഭിമുഖ്യത്തിൽ  ‘തൂഫാൻ മെഗാ ആക്ഷൻ ഡേ’  സംഘടിപ്പിച്ചു. ബി എഡ് കോളേജ് പ്രിൻസിപ്പൽ ഡോ. രാജീവ് പുലിയൂർ അധ്യക്ഷത വഹിച്ചു. എച്ച് എസ് എസ് പ്രിൻസിപ്പൽ  സുനിൽ എം. എസ്. പരിപാടി ഉദ്ഘാടനം ചെയ്തു.

എച്ച് എസ് ഹെഡ്മിസ്ട്രസ്  ഷൈല ടി. എസ്. മുഖ്യപ്രഭാഷണം നടത്തി. നന്ദിത വിനീഷ് സ്വാഗതം ആശംസിച്ചു. റോഷ്നി മറിയ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് വിദ്യാർത്ഥികളിലും സമൂഹത്തിലും അവബോധം സൃഷ്ടിക്കുകയും ലഹരിക്കെതിരായ പ്രവർത്തനങ്ങളിൽ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയുമായിരുന്നു പരിപാടിയുടെ ലക്ഷ്യം. “യുവത്വം നാം ഒന്നാകണം, ലഹരിക്കെതിരാകണം” എന്ന സന്ദേശമുയർത്തിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തുലാവര്‍ഷം: നാളെ നാലു ജില്ലകളില്‍  ശക്തമായ മഴ

തിരുവനന്തപുരം: തെക്കേ ഇന്ത്യയില്‍ എത്തുന്ന വടക്കുകിഴക്കന്‍ തുലാവര്‍ഷത്തിന്റെ  സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍  ശക്തമായ മഴയ്ക്ക് സാധ്യത. വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ...

പെരിങ്ങരയിൽ മീൻ പിടിക്കാൻ പോയ ആളെ തോട്ടിൽ  മരിച്ച നിലയിൽ കണ്ടെത്തി

തിരുവല്ല:  പെരിങ്ങര കുഴിവേലിപ്പുറത്ത് മീൻ പിടിക്കാൻ പോയയാളെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഴിവേലിപ്പുറം പന്ത്രണ്ടിൽ വീട്ടിൽ ടി.ജി ഇടിക്കുള(49)യെ ആണ് തോട്ടിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തുകൂടി ഒഴുകുന്ന തോട്ടിൽ...
- Advertisment -

Most Popular

- Advertisement -