Friday, September 25, 2026
No menu items!

subscribe-youtube-channel

HomeNewsപൂജാ അവധി...

പൂജാ അവധി : കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

തിരുവനന്തപുരം: പൂജാ അവധിക്കാലത്തെ യാത്രക്കാരുടെ വൻ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ചെന്നൈ എഗ്മോർ – കൊല്ലം – ചെന്നൈ എഗ്മോർ റൂട്ടിലാണ് പ്രതിവാര സ്പെഷ്യൽ എക്സ്പ്രസ് ട്രെയിൻ സർവീസ് നടത്തുക.

ചെന്നൈ എഗ്മോർ – കൊല്ലം പ്രതിവാര സ്പെഷ്യൽ എക്സ്പ്രസ് (06117) ഒക്ടോബർ 1 മുതൽ 29 വരെ എല്ലാ വ്യാഴാഴ്ചകളിലും സർവീസ് നടത്തും. വ്യാഴാഴ്ച രാത്രി 11.40-ന് ചെന്നൈ എഗ്മോറിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം വൈകിട്ട് 04.20-ഓടെ കൊല്ലത്ത് എത്തിച്ചേരും. മടക്ക സർവീസായ കൊല്ലം – ചെന്നൈ എഗ്മോർ പ്രതിവാര സ്പെഷ്യൽ എക്സ്പ്രസ് (06118) ഒക്ടോബർ 2 മുതൽ 30 വരെ എല്ലാ വെള്ളിയാഴ്ചകളിലുമാണ് സർവീസ് നടത്തുക.

വെള്ളിയാഴ്ചകളിൽ വൈകിട്ട് 06.45-ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ന് ചെന്നൈ എഗ്മോറിൽ എത്തും. ഒരു എസി ഫസ്റ്റ് ക്ലാസ് കം എസി ടൂ ടയർ, രണ്ട് എസി ടൂ ടയർ, നാല് എസി ത്രീടയർ, 13 സ്ലീപ്പർ ക്ലാസ്, രണ്ട് ലഗേജ് കം ബ്രേക്ക് വാൻ കോച്ചുകൾ എന്നിവയടങ്ങുന്നതാണ് ഈ സ്പെഷ്യൽ ട്രെയിൻ. കേരളത്തിൽ കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, പാലക്കാട് എന്നീ സ്റ്റേഷനുകളിൽ ട്രെയിനിന് സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എണ്ണ ടാങ്കറുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ അമേരിക്ക അകമ്പടി സേവിക്കും: ട്രംപ്

ന്യൂഡൽഹി: ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ എണ്ണ ടാങ്കറുകള്‍ക്ക് അമേരിക്ക അകമ്പടി സേവിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് . നിര്‍ണായക ജലപാതയിലെ ഗതാഗതം തടസ്സപ്പെടുത്താനുള്ള ശ്രമം തടയുമെന്ന് ഇറാന് അദ്‌ദേഹം മുന്നറിയിപ്പ് നല്‍കി. യുണൈറ്റഡ് സ്റ്റേറ്റ്‌സ്...

പതിനാറാം നിയമസഭ നിലവിൽ വന്നു : നിയമസഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം : 2026 ലെ കേരളാ നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിൽ രാവിലെ 9ന് എം എൽ എ മാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു. പ്രോ ടേം സ്പീക്കർ ജി...
- Advertisment -

Most Popular

- Advertisement -